ഗുരുഗ്രാം സെക്ടര്‍ 21 ശ്രീധര്‍മ്മ ശാസ്താ ക്ഷേത്രത്തിലെ മണ്ഡല മകര വിളക്ക് മഹോത്സവം 16-ന് ആരംഭം

ഗുരുഗ്രാം സെക്ടര്‍ 21 ശ്രീധര്‍മ്മ ശാസ്താ ക്ഷേത്രത്തിലെ മണ്ഡല മകര വിളക്ക് മഹോത്സവം 16 ന് (1200 വൃശ്ചികം 1) ശനിയാഴ്ച അഷ്ടദ്രവ്യ മഹാഗണപതി ഹോമത്തോടുകൂടി ആരംഭിക്കും. 

New Update
delhi mandir

ന്യൂഡല്‍ഹി: ഗുരുഗ്രാം സെക്ടര്‍ 21 ശ്രീധര്‍മ്മ ശാസ്താ ക്ഷേത്രത്തിലെ മണ്ഡല മകര വിളക്ക് മഹോത്സവം 16 ന് (1200 വൃശ്ചികം 1) ശനിയാഴ്ച അഷ്ടദ്രവ്യ മഹാഗണപതി ഹോമത്തോടുകൂടി ആരംഭിക്കും. 

Advertisment

ക്ഷേത്ര മേല്‍ശാന്തി രാജേഷ് കുമാറിന്റെ മുഖ്യകാര്‍മികത്വത്തിലാവും പൂജാദികള്‍ അരങ്ങേറുക. 2025 ജനുവരി 14 (മകരം 1) ചൊവ്വാഴ്ച വൈകുന്നേരം മകര വിളക്ക് ദര്‍ശനത്തോടെ ചടങ്ങുകള്‍ സമാപിക്കും.

ഉത്സവത്തോടനുബന്ധിച്ച് എല്ലാ ശനിയാഴ്ചകളില്‍ വൈകുന്നേരവും  ഞായറാഴ്ചകളില്‍ ഉച്ചയ്ക്കും അന്നദാനം ഉണ്ടായിരിക്കുന്നതാണ്.

ഭക്തജനങ്ങള്‍ക്ക് അന്നദാനവും മറ്റു വഴിപാടുകളും മുന്‍കൂട്ടി ബുക്ക് ചെയ്യുന്നതിന്  01244004479, 9311874983 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

Advertisment