/sathyam/media/media_files/DxUy3mwqQOS4xZTiDg2v.jpg)
ന്യൂ ജേഴ്‌സി : ന്യൂ ജേഴ്സിയിലെ പ്രമുഖ മലയാളീ സംഘടനയായ മഞ്ചിന്റെ ഈ വർഷത്തെ ഓണഘോഷം സെപ്റ്റംബർ 3 ആം തീയതി ഞായാറാഴ്ച വൈകിട്ട് 5 .30 മണിമുതല്‍ സെന്റ് ജോർജ് സിറോ മലബാർ ചർച് ഓഡിറ്റോറിയത്തിൽ വെച്ച് അതി വിപുലമായ പരിപാടികളോട് കൊണ്ടാടുന്നു. മലയാളികളെ സംബന്ധിച്ചടത്തോളം ഓണമെന്നാല്‍ കേവലം ഒരു ആഘോഷം മാത്രമല്ല മറിച്ച് അതൊരു സംസ്കാരത്തിന്റെ പ്രതീകം കുടി ആണ്.
ഓണക്കളികളും ഓണപ്പാട്ടുകളും, തിരുവാതിര കളിയും ചെണ്ടമേളവും എന്നു വേണ്ട ഓണക്കാലത്തിന്റെ എല്ലാ അനുഭൂതിയും ഉണര്‍ത്തുന്ന കലാ പരിപാടികളാണ് ഓണത്തിന് വേണ്ടി ക്രമീകരിച്ചിരിക്കുന്നത്. നാം നാട്ടിൽ എങ്ങനയാണോ ഓണം ആഘോഷിച്ചിരുന്നത് അതെ രീതിയിൽ തന്നെ എഴാം കടലിനിക്കരെ മഞ്ചിന്റെ കുടുംബാംഗങ്ങള്‍ ഒരുമിച്ച് ചേർന്ന് ഓണം ആഘോഷിക്കുന്നു. മഞ്ചിൻെറ ഓണസദ്യയും പ്രസിദ്ധമാണ്.
ജാതിമതഭേദങ്ങളോ മറ്റു വേർതിരിവുകളോ ഇല്ലാതെ. ലോകമെമ്പാടുമുള്ള മലയാളികളെല്ലാം ഒറ്റമനസ്സോടെ ആഘോഷിക്കുന്ന ഒരേഒരു ആഘോഷമാണ് ഓണം. അങ്ങനെ ഓണം പോലെ വേറെ ഒരുആഘോഷവും ലോകത്തു വേറെ എവിടെയും ഉണ്ടെന്ന് തോന്നുന്നില്ല.
ചെണ്ടമേളവും, താലപ്പൊലിയുമായി മാവേലി തമ്പുരാനെ വരവേല്‍ക്കുന്നതോടെ തുടങ്ങുന്ന പരിപാടികളില്‍ അത്തപ്പൂക്കളവും, തിരുവാതിരകളിയും, പുലിക്കളിയും തുടങ്ങി നിരവധി പുതുമയാർന്ന പരിപാടികളോടെ ഈവർഷത്തെ ഓണം ചിട്ടപ്പെടുത്തിയിട്ടൂള്ളത്. അമേരിക്കയിലെ പ്രശസ്ത ഗായകർ അവതരിപ്പിക്കുന്ന ഗാനങ്ങൾ ,പ്രമുഖ ഡാൻസേഴ്സ് അവതരിപ്പിക്കുന്ന വിവിധ ഡാൻസുകൾ , മിമിക്രി തുടങ്ങി കുട്ടികള്‍ക്കും മുതിര്‍ന്നവര്‍കും ഒരുപോലെ ഇഷ്‌ടപ്പെടുന്ന വിവിധ കലാപരിപാടികൾആണ് മഞ്ചു കോർത്തുണക്കിയിരിക്കുന്നത്.
ഈ വര്‍ഷത്തെ ഓണം ജീവിതത്തില്‍ തന്നെ ഒരിക്കലും മറക്കുവാന്‍ കഴിയാത്ത ഒരു ഓണാഘോഷമാക്കി മാറ്റാനും , ഒത്തിരി സുന്ദരമായ ഓര്‍മ്മകള്‍ എല്ലാ കുടുംബാംഗങ്ങള്‍ക്കും പകർന്നു നൽകുവാനും മഞ്ചിന്റെ ഭാരവാഹികൾ ശ്രമിക്കുന്നുണ്ടെന്ന് പ്രസിഡന്റ് ഷൈനി രാജു , സെക്രട്ടറി ആന്റണി കാവുങ്കൽ , ട്രഷർ ഷിബുമോൻ മാത്യു , വൈസ് പ്രസിഡന്റ് രഞ്ജിത് പിള്ള,ജോയിന്റ് സെക്രട്ടറി ഉമ്മൻ ചാക്കോ, ജോയിന്റ് ട്രഷർ അനീഷ് ജെയിംസ് , ട്രസ്റ്റീ ബോർഡ് ചെയർ ഷാജി വർഗീസ് ,ട്രസ്റ്റീ ബോർഡ് മെമ്പേഴ്‌സ് ആയ സജിമോൻ ആന്റണി , രാജു ജോയി , ഗ്യാരി നായർ , ജെയിംസ് ജോയി , വിവിധ കമ്മിറ്റികളിൽ പ്രവർത്തിക്കുന്ന മനോജ് വേട്ടപ്പറമ്പിൽ, ഷിജിമോൻ മാത്യു, മഞ്ജു ചാക്കോ ,സൂസൻ വർഗീസ് , ഷൈൻ കണ്ണപ്പള്ളി , ഇവ ആന്റണി റീനെ തടത്തിൽ , അരുൺ ചെമ്പരാത്തീ , ജൂബി മാത്യു , ലിന്റോ മാത്യു എന്നിവർ അറിയിച്ചു . ഈ ഓണഘോഷം വിജയപ്രദമാക്കുവാന്‍ ന്യൂ ജേഴ്സി നിവാസികളായ ഏവരുടെയും സഹായസഹകരണം അഭ്യർത്ഥിക്കുന്നതായി ഇവർ അറിയിച്ചു.