മഞ്ചേശ്വരം: മഞ്ചേശ്വരത്ത് മയക്കുമരുന്നുമായി 4 പേര്‍ പിടിയില്‍. മൂന്ന് കേസുകളിലായിട്ടാണ് നാല് പേരുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയിരിക്കുന്നത്.
13 ഗ്രാം എംഡിഎംഎയും, വിറ്റുകിട്ടിയ 7 ലക്ഷം രൂപയുമായിട്ടാണ് രണ്ട് പേര്‍ പിടിയിലാകുന്നത്. മഞ്ചേശ്വരത്തെ ലോഡ്ജില്‍ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. മഞ്ചേശ്വരത്തെ അന്‍വര്‍, കര്‍ണാടക സ്വദേശി മുഹമ്മദ് മന്‍സൂര്‍ എന്നിവരാണ് അറസ്റ്റിലായത്.
മറ്റൊരു കേസില്‍ ഉപ്പള റെയില്‍വേ ഗേറ്റ് പരിസരത്ത് നിന്നും 7.06 ഗ്രാം എംഡി എം എയുമായി സിഎ മുഹമ്മദ് ഫിറോസ് എന്നയാളെ പൊലീസ് പിടികൂടി. കുഞ്ചത്തൂര്‍ പദവില്‍ വെച്ചാണ് മറ്റൊരാളെ അറസ്റ്റ് ചെയ്തത്. 4.67 ഗ്രാം എംഡിഎംഎ കടത്താന്‍ ശ്രമിച്ച മഞ്ചേശ്വരം അല്ലാമ ഇഖ്ബാലാണ് പിടിയിലായത്.