ദുര്‍ബല ജനതയ്ക്ക് ആശ്വാസം പകരാന്‍ പാലാ രൂപതയ്ക്കുള്ള പ്രതിജ്ഞാബദ്ധതയുടെ തെളിവാണ് ഹോം പാലാ പ്രോജക്ട് എന്ന് മാര്‍ ജോസഫ് കല്ലറങ്ങാട്ട്, കാര്‍ഷിക രംഗത്ത് പി.എസ്.ഡബ്ല്യു.എസ് നേതൃത്വം നല്‍കുന്ന കര്‍ഷക കമ്പനികളും സംരംഭങ്ങളുടെയും പ്രവര്‍ത്തനം മാതൃകാപരം, മൈക്രോ ക്രെഡിറ്റ് വായ്പയുടെ രണ്ടാം ഗഡു വിതരണത്തിന് തുടക്കമായി

author-image
ന്യൂസ് ബ്യൂറോ, പാലാ
Updated On
New Update
ksbc

പാലാ: സാമ്പത്തിക പിന്നാക്കാവസ്ഥയാല്‍ സമൂഹത്തിന്റെ മുഖ്യധാരയില്‍ നിന്ന് അകന്നുപോകുന്ന ദുര്‍ബല ജനതയ്ക്ക് ആശ്വാസം പകരാന്‍ പാലാ രൂപതയ്ക്കുള്ള പ്രതിജ്ഞാബദ്ധതയുടെ തെളിവാണ് രണ്ടു വര്‍ഷം കൊണ്ട് ആയിരത്തിമുന്നൂറ് കുടുംബങ്ങള്‍ക്ക് വാസയോഗ്യമായ വീടുകള്‍ നിര്‍മ്മിച്ചു നല്‍കിയ ഹോം പാലാ പ്രോജക്ട് എന്ന് ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്.

Advertisment

കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ പാലാ സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റി മുഖേന സ്വയം സഹായ സംഘങ്ങള്‍ക്ക് നല്‍കുന്ന മൈക്രോ ക്രെഡിറ്റ് വായ്പയുടെ വിതരണോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു ബിഷപ്പ്.



രൂപതയുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ സുതാര്യമായനിയമനങ്ങള്‍ മുതല്‍ പാലാ കാരിത്താസ് വരെയുള്ള ഓരോ ചുവടുകളും പാവപ്പെട്ടവര്‍ക്ക് ആശ്വാസം നല്‍കുന്നതായും കാര്‍ഷിക രംഗത്ത് പി.എസ്.ഡബ്ല്യു.എസ് നേതൃത്വം നല്‍കുന്ന കര്‍ഷക കമ്പനികളും സംരംഭങ്ങളും സാധാരണക്കാര്‍ക്ക് ആശ്വാസം പകരുന്നതായും ബിഷപ്പ് പറഞ്ഞു.


നിര്‍ധനര്‍ക്ക് സഹായം നല്‍കുവാനുള്ള സര്‍ക്കാര്‍ പദ്ധതികള്‍ അര്‍ഹരിലെത്തിക്കുവാനുള്ള പരിശ്രമത്തിന്റെ ഭാഗമാണ് കെ.എസ്.ബി.സി. ഡി.സിയുടെ വായ്പാ ലഭ്യതയെന്നും മാര്‍. കല്ലറങ്ങാട്ട് പറഞ്ഞു.



ബിഷപ്പ് ഹൗസ് മെയിന്‍ ഹാളില്‍ ചേര്‍ന്ന സമ്മേള നത്തില്‍ വെച്ച് ഒന്നരക്കോടി വായ്പയുടെ രണ്ടാം ഗഡുവായ അന്‍പതുലക്ഷം രൂപയുടെ  ചെക്ക് കെ.എസ്.ബി. സി.ഡി.സി മാനേജര്‍ കെ.എന്‍ മനോജ് കുമാറില്‍ നിന്ന് ബിഷപ്പ് ഏറ്റുവാങ്ങി.

ഒരു ഗ്രൂപ്പിന് രണ്ടു ലക്ഷം എന്ന വിധത്തില്‍ ഇരുപത്തഞ്ച് ഗ്രൂപ്പുകള്‍ക്കുള്ള വായ്പാ വിതരണം തദവസരത്തില്‍ ബിഷപ്പ് നിര്‍വഹിച്ചു. എഴുപത്തഞ്ചു ഗ്രൂപ്പുകള്‍ക്കായാണ് ഒന്നരക്കോടി രൂപ വായ്പ അനുവദിച്ചിരിക്കുന്നത്.


പി.എസ്.ഡബ്ലിയു.എസ്. അസി. ഡയറക്ടര്‍മാരായ ഫാ. ജോസഫ് താഴത്തുവരിക്കയില്‍, ഫാ.ഇമ്മാനുവല്‍ കാഞ്ഞിരത്തുങ്കല്‍, പി.ആര്‍.ഒ ഡാന്റീസ് കൂനാനിക്കല്‍, പ്രോജക്ട് ഓഫീസര്‍ മെര്‍ളി ജയിംസ്, ബി.സി.ഡി.സി. ഓഫീസര്‍ ജോബിന്‍ സൈമണ്‍ എന്നിവര്‍ പ്രസംഗിച്ചു.

 സി.ലിറ്റില്‍ തെരേസ്,  ജോസ് നെല്ലിയാനി, ജോയി മടിയ്ക്കാ ങ്കല്‍, സിബി കണിയാം പടി,പി.വി. ജോര്‍ജ് പുരയിടം, സെബാസ്റ്റ്യന്‍ ആരുച്ചേരില്‍, വിമല്‍ കദളിക്കാട്ടില്‍, സില്‍ജോ ഈറ്റയ്ക്കക്കുന്നേല്‍, ക്ലാരീസ് ജോര്‍ജ്, ഷീബാ ബെന്നി, ജിഷാ സാബു , സൗമ്യാ ജയിംസ്, ശാന്തമ്മ ജോസഫ്, ജിജി സിന്റോ , അന്‍സാ ജോര്‍ജ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Advertisment