ആലപ്പുഴ: വിവാഹം കഴിഞ്ഞ് നാലാം ദിനം പണവും സ്വര്‍ണവുമായി മുങ്ങിയ യുവതി പൊലീസ് പിടിയില്‍. ഒറ്റപ്പാലം അനങ്ങനടി അമ്പലവട്ടത്തെ അമ്പലപ്പള്ളിയില്‍ ശാലിനി(40)യെ ആണ് ചെങ്ങന്നൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.
ജനുവരി 20നാണ് ശാലിനിയുടെയും ചെറിയനാട് സ്വദേശിയായ യുവാവിന്റെയും വിവാഹം നടന്നത്. മൂന്ന് ദിവസം ഭര്‍തൃഗൃഹത്തില്‍ താമസിച്ച ശേഷം പുണെയില്‍ താന്‍ ജോലി ചെയ്യുന്ന സ്ഥലത്തേക്ക് പോകുകയാണെന്ന് യുവതി പറഞ്ഞു. തുടര്‍ന്ന് സ്വര്‍ണാഭരണങ്ങളും പണവുമായി ശാലിനി കടന്നു.
ഇതിന് ശേഷം ഭര്‍ത്താവും കുടുംബവും ശാലിനിയെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തിരുന്നു. ഇതോടെ സംശയം തോന്നിയ ഭര്‍തൃവീട്ടുകാര്‍ അന്വേഷണം ആരംഭിക്കുകയായിരുന്നു. ശാലിനിയുടെ ചിത്രം യൂട്യൂബില്‍ ഭര്‍തൃസഹോദരി കണ്ടെതോടെയാണ് അറസ്റ്റിലേക്ക് നീങ്ങിയത്.
2011ല്‍ സമാനമായ തട്ടിപ്പ് കേസില്‍ ശാലിനിക്കെതിരെ ചെങ്ങന്നൂര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. വേറെ സ്റ്റേഷനുകളിലും ശാലിനിക്കെതിരെ അന്വേഷണം നടക്കുന്നുണ്ട്.
അരൂരിലെ വാടക വീട്ടില്‍ വൈക്കം സ്വദേശിയുമായി താമസിക്കവേയാണ് ശാലിനി അറസ്റ്റിലായത്. പ്രതിയെ ചെങ്ങന്നൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയില്‍ ഹാജരാക്കി.