New Update
/sathyam/media/media_files/2024/11/14/T1xBmwvLHAn9vloG4fAK.jpg)
തൊടുപുഴ : തൊടുപുഴ മുനിസിപ്പാലിറ്റി 31-ാം വാര്‍ഡില്‍ താമസിക്കുന്ന നിര്‍ദ്ധന കുടുംബം കൊന്നയ്ക്കാമലപ്പാറയില്‍ മായ, ഷിബു ദമ്പതികള്‍ക്ക് മാര്‍വെര്‍ മാട്രസ്സ് ഉടമ റെജി വര്‍ഗ്ഗീസ് ഭവനം നിര്‍മ്മിച്ചു നല്‍കി മാതൃകയായി. താക്കോല്‍ ദാന ചടങ്ങില്‍ വാര്‍ഡ് കൗസിലര്‍ കവിത അജി അദ്ധ്യക്ഷത വഹിച്ചു.
Advertisment
ആശംസകള്‍ അര്‍പ്പിച്ചുകൊണ്ട് ലയണ്‍സ് ക്ലബ് മെട്രോ തൊടുപുഴ പ്രസിഡന്റ് അനില്‍കുമാര്‍, ഇടുക്കി പ്രസ്സ് ക്ലബ്ബ് പ്രസിഡന്റ് വിനോദ് കണ്ണോളി, മുട്ടം ഗ്രീന്‍വാലി വൈസ്‌മെന്‍ പ്രസിഡന്റ് ഷിബു, അഡ്വ: ബാബു പള്ളിപ്പാട്ട്, എം എന്‍ സുരേഷ്, റോയി (കോണ്‍ഗ്ര), അജികുട്ടന്‍ (ബിജെപി), ഷിജു (ഭാരത് അലുമിനീയം), അനീഷ് പി. പി എന്നിവര്‍ സംസാരിച്ചു.