ശിവകാശിയിൽ പടക്കനിർമാണശാലയിൽ വൻ സ്ഫോടനം; എട്ട് മരണം, 12 പേർക്ക് പരിക്ക്

New Update
shivakashi padakkam fire1.jpg

ചെന്നൈ: തമിഴ്നാട്ടിൽ പടക്ക നിർമാണശാലയിലുണ്ടായ സ്ഫോടനത്തിൽ എട്ടുപേർ മരിച്ചു. വിരുദന​ഗർ ജില്ലയിൽ ശിവകാശിക്ക് സമീപം സെങ്കമലപ്പട്ടിയിലെ സ്വകാര്യ പടക്കനിർമാണശാലയിലാണ് സ്ഫോടനമുണ്ടായത്. വ്യാഴാഴ്ച ഉച്ചയോടെ ആയിരുന്നു സംഭവം. മരിച്ചവരിൽ അഞ്ചുപേർ സ്ത്രീകളും മൂന്നുപേർ പുരുഷന്മാരുമാണ്.

Advertisment

അപകടത്തിൽ പരിക്കേറ്റ 12-ഓളം പേരെ ശിവകാശിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി പോലീസ് അറിയിച്ചു. ഇവരിൽ അഞ്ചുപേരുടെ നില ​ഗുരുതരമാണെന്നാണ് വിവരം. മരണസംഖ്യ ഉയരുമെന്നാണ് സൂചന. സ്ഥലത്ത് പോലീസും അഗ്നിശമനസേനയും രക്ഷാപ്രവർത്തനം തുടരുകയാണ്. സ്ഫോടനമുണ്ടായ കെട്ടിടത്തിലെ 10 മുറികൾ പൂർണമായി തകർന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

Advertisment