കുവൈത്തില്‍ താമസ, തൊഴില്‍ നിയമങ്ങള്‍ ലംഘിച്ചതിന് 419 പേര്‍ അറസ്റ്റില്‍

2025 ഏപ്രില്‍ ആറ് മുതല്‍ എട്ട് വരെയുള്ള കാലയളവിലുമായിരുന്നു ഈ പരിശോധനാ ക്യാമ്പയിനുകള്‍ നടന്നത്. 

author-image
ഗള്‍ഫ് ഡസ്ക്
New Update
Dubai-bound Bangladesh flight makes emergency landing in Nagpur due to glitch

കുവൈത്ത് സിറ്റി: കുവൈത്തില്‍ താമസ, തൊഴില്‍ നിയമങ്ങള്‍ ലംഘിച്ചതിന് 419 പേര്‍ അറസ്റ്റില്‍. രാജ്യത്തെ എല്ലാ ഗവര്‍ണറേറ്റുകളിലും റെസിഡന്‍സി അഫയേഴ്‌സ് ഇന്‍വെസ്റ്റിഗേഷന്‍സ് ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് നടത്തിയ സുരക്ഷാ ഓപ്പറേഷനുകളിലാണ് ഇത്രയും പേര്‍ പിടിയിലായത്. 2025 ഏപ്രില്‍ ആറ് മുതല്‍ എട്ട് വരെയുള്ള കാലയളവിലുമായിരുന്നു ഈ പരിശോധനാ ക്യാമ്പയിനുകള്‍ നടന്നത്. 

Advertisment

രാജ്യത്തെ നിയമലംഘകരെ പിടികൂടാന്‍ ലക്ഷ്യമിട്ടുള്ള സമഗ്ര സുരക്ഷാ പദ്ധതിയുടെ ഭാഗമായി ഇത്തരം ഫീല്‍ഡ് പരിശോധനകള്‍ തുടരുമെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. രാജ്യത്തെ നിയമങ്ങളും ചട്ടങ്ങളും എല്ലാവരും പാലിക്കേണ്ടതിന്റെ പ്രാധാന്യം മന്ത്രാലയം വ്യക്തമാക്കി. 



സുരക്ഷാ ഉദ്യോഗസ്ഥരുമായി സഹകരിക്കണമെന്നും എന്തെങ്കിലും ലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ അറിയിക്കണമെന്നും ആഭ്യന്തര മന്ത്രാലയം പൊതു ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.