രാഷ്ട്രീയ നേതാക്കള്‍ക്ക് മുന്നില്‍ ദളിത് സംഘടന നേതാക്കള്‍ അടിയാളന്മാരായി നില്‍ക്കുന്നു. വിമര്‍ശനവുമായി മാത്യു കുഴല്‍നാടന്‍

 ഇക്കാര്യത്തില്‍ ദളിത് സംഘടനകള്‍ രാഷ്ടീയ മേലാളന്‍മാര്‍ക്ക് മുന്നില്‍ പഞ്ച പുച്ഛമടക്കി നില്‍ക്കുകയാണെന്നും മാത്യൂ കുഴല്‍നാടന്‍ ആരോപിച്ചു.

New Update
mathew kuzhalnadan

ഇടുക്കി: സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ പട്ടിക ജാതി വിഭാഗത്തിന് പ്രാതിനിത്യമില്ലാത്ത ആദ്യത്തെ മന്ത്രി സഭയാണ് ഇപ്പോഴത്തേതെന്ന് മൂവാറ്റുപുഴ എംഎല്‍എ മാത്യു കുഴല്‍നാടന്‍.

Advertisment


 കേരള പുലയന്‍ മഹാസഭ സംഘടിപ്പിച്ച അംബേദ്കര്‍ ജയന്തി ആഘോഷത്തിലായിരുന്നു മാത്യു കുഴല്‍ നാടന്റെ വിമര്‍ശനം. കേരള പുലയന്‍ മഹാസഭ സംസ്ഥാന ഭാരവാഹികള്‍ വേദിയിലിരിക്കെയായിരുന്നു പരാമര്‍ശം.


 ഇക്കാര്യത്തില്‍ ദളിത് സംഘടനകള്‍ രാഷ്ടീയ മേലാളന്‍മാര്‍ക്ക് മുന്നില്‍ പഞ്ച പുച്ഛമടക്കി നില്‍ക്കുകയാണെന്നും മാത്യൂ കുഴല്‍നാടന്‍ ആരോപിച്ചു.


അംബേദ്കര്‍ പോരാടി നേടിയ അവകാശങ്ങളും അധികാരങ്ങളും രാഷ്ട്രീയ പങ്കാളിത്തവും ഇല്ലാതാകുമ്പോഴും കാഴചക്കാരായി ദളിത് സംഘടന നേതാക്കള്‍ നില്‍ക്കുകയാണ്. രാഷ്ട്രീയ നേതാക്കള്‍ക്ക് മുന്നില്‍ അടിയാളന്‍മാരായി നില്‍ക്കുകയാണ് ദളിത് സംഘടന നേതാക്കളെന്നും ഇക്കാര്യത്തില്‍ തനിക്ക് സഹതാപമുണ്ടെന്നും കുഴല്‍നാടന്‍ പറഞ്ഞു.