/sathyam/media/media_files/UTLZcvTmN3tB2opNvY7g.jpg)
കായംകുളം :വ്യക്തി കുടുംബ സാമൂഹ്യ തലങ്ങളിൽ നല്ല ബന്ധങ്ങൾ സൂക്ഷിക്കുന്നവർക്ക് സ്വയം മതിപ്പും ആത്മവിശ്വാസവും വർദ്ധിക്കും, അത് ജീവിത വിജയത്തിന് ഏറെ സഹായിക്കും. മാനുഷിക പരിഗണന ഒരു സാംസ്‌കാരമാണ്. അതാണ് ബന്ധം ജനിപ്പിക്കുന്നത്. പരസ്പരം പരിഗണിക്കുകയും അംഗീകരിക്കുകയും ചെയ്താൽ ഏത് ബന്ധവും വളരുമെന്ന് കോൺഗ്രസ് എസ് സംസ്ഥാന ജനറൽ സെക്രട്ടറി ഐ ഷിഹാബുദീൻ അഭിപ്രായപെട്ടു.
കായംകുളത്ത് നിന്ന് ഈ വർഷം ഹജ്ജിന് പോകുന്നവരെ സന്ദർശിച്ച ശേഷം സുഹൃത്തുക്കളുമായ് സംസാരിക്കുകയായിരുന്നു അദ്ദേഹം, വാക്ക്, പ്രവർത്തി, ആഗ്യം, സാമിപ്യം എന്നിവകൊണ്ട് മറ്റൊരാൾക്ക് സന്തോഷം നൽകുമ്പോഴണ് ബന്ധങ്ങൾ വളർന്നു പുഷ്പിക്കുന്നത്, അംഗീകാരത്തിനുള്ള ദാഹം മനുഷ്യന് ജീവിതാവസാനം വരെ ഉണ്ടാകും. ഒരു വ്യക്തിയുടെ സംസാരം, പെരുമാറ്റം, മനോഭാവം, എന്നിവയാണ് ആ വ്യക്തിയെ ഇഷ്ടപെടാൻ നമ്മെ പ്രേരിപ്പിക്കുന്നത്, നല്ല വാക്കും പുഞ്ചിരിയുമാകണം ഓരോ വ്യക്തിയുടെയും മുഖമുദ്ര, ബന്ധങ്ങൾ വളരാനുള്ള ആദ്യപാടിയാണത്. നല്ല സംസാര ശൈലി ബന്ധത്തിനു ആക്കം കൂട്ടും. സംസാരത്തിന് അഞ്ച് ഘടകങ്ങളുണ്ട്. മാന്യതസ്പർശിക്കുന്ന ശബ്ദം, സൗഹാർദദസമീപനം, ലളിതമായ ഭാഷ, സംഭാഷണത്തിൽ ആദരവ്, ക്ഷമ എന്നിവയാണവ, നമ്മുടെ ആശയവിനിമയശേഷി, നേതൃപാടവം, ചിന്താശേഷി, മറ്റുള്ളവരുമായ് ഒത്തുപോകാനുള്ള കഴിവ് എന്നിവ ബന്ധങ്ങളെ വളർത്തുമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
ഞാൻ എനിക്ക് എന്നതിനേക്കാൾ മറ്റുള്ളവർക്ക് മുൻതൂക്കം നൽകുന്ന സമീപനമാണ് ഗുണകരം, വളരെ ഉച്ചത്തിലുള്ള സംസാരം, അപ്രിയ സത്യങ്ങൾ വിളിച്ചു പറയൽ, ഇടയിൽ കയറി സംസാരിക്കൽ, അമിത സ്വാതന്ത്ര്യം കാണിക്കൽ, അമിതാധികാരം കാണിക്കൽ, മറ്റുള്ളവരുടെ ജോലി തടസ്സപ്പെടുത്തൽ, ബഹളം വെയ്ക്കൾ, ബഹുമാനം നൽകാതെയുള്ള സംസാരം അനാവശ്യ വികാര പ്രകടനങ്ങൾ, കടും പിടുത്തം, എന്നിവ ബന്ധങ്ങളെ ഉലക്കും, സത്യമേത്, നുണയേത് എന്നറിയാതെ ഇവിടെ കേട്ടത് അവിടെയും, അവിടെ കേട്ടത് ഇവിടെയും പറയുന്ന ശീലം ഉപേക്ഷിക്കുകയാണ് ഈ ഹജ്ജ് കൊണ്ട് ഹാജിമാർ നേടിയെടുക്കേണ്ടതെന്നും അതോടെ നമ്മുടെ മനസ്സും ശരീരവും ശുദ്ധമാകുകയും പിന്നീടുള്ള കാലംനമ്മുടെ ജീവിതത്തിൽ സൂക്ഷ്മത പുലർത്തി മുന്നേറാൻ കഴിയട്ടെയെന്ന് അദ്ദേഹം പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us