Advertisment

100 ഗ്രാം എംഡിഎംഎയുമായി ബംഗാള്‍ സ്വദേശിനിയുള്‍പ്പടെ രണ്ട് പേര്‍ പിടിയില്‍

ബംഗളൂരുവില്‍ നിന്നും കൂട്ടുപുഴ വഴി കണ്ണൂരിലേക്ക് കാറില്‍ കടത്തുകയായിരുന്ന 100 ഗ്രാം എം.ഡി.എം.എയുമായി കോഴിക്കോട് സ്വദേശി പിടിയില്‍. 

New Update
police 1

കണ്ണൂര്‍: ബംഗളൂരുവില്‍ നിന്നും കൂട്ടുപുഴ വഴി കണ്ണൂരിലേക്ക് കാറില്‍ കടത്തുകയായിരുന്ന 100 ഗ്രാം എം.ഡി.എം.എയുമായി കോഴിക്കോട് സ്വദേശി പിടിയില്‍. 

Advertisment

മുഹമ്മദ് അമീര്‍ (34), വെസ്റ്റ് ബംഗാള്‍ സ്വദേശിനി സല്‍മ കാടൂണ്‍ (30) എന്നിവരാണ് അറസ്റ്റിലായത്.
കണ്ണൂര്‍ ജില്ലാ പൊലീസ് മേധാവിയുടെ ലഹരി വരുദ്ധ സ്‌ക്വാഡും ഇരിട്ടി എസ്.ഐ ഷറഫുദ്ദീന്റെ നേതൃത്വത്തില്‍ പോലീസും ചേര്‍ന്നാണ് ഇവര്‍ അറസ്റ്റിലായത്.

ഇവര്‍ പിടിയിലാകുന്നത് കൂട്ടുപുഴയില്‍ നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് . ഇരുവരും സഞ്ചരിച്ച കാര്‍ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇരുവരുടെയും ബാഗില്‍ ഒളിപ്പിച്ച നിലയിലായിരുന്നു എം.ഡി.എം.എ. കണ്ടെത്തിയത്. 


പൊലീസ് കണ്ണൂര്‍ റൂറല്‍ ജില്ലയില്‍ നടത്തി വരുന്ന സ്പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായായിരുന്നു പരിശോധന. ഇരുവരേയും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Advertisment