New Update
/sathyam/media/media_files/mvox1PJcr91ZdhjBF5GF.jpg)
തിരുവനന്തപുരം: തലസ്ഥാന നഗരത്തിലും പരിസരങ്ങളിലും എം ഡി എം എ വില്‍പ്പന നടത്തിയിരുന്ന മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്യ്തു. ഇവരില്‍ നിന്നും രണ്ടുഗ്രാം എം ഡി എം എയും മാറനല്ലൂര്‍ പൊലീസ് കണ്ടെടുത്തു. പെരുമ്പഴുതൂര്‍ ചെമ്മണ്ണുവിള കിഴക്കുംകര പുത്തന്‍ വീട്ടില്‍ അജിന്‍ലാല്‍ (23), മാറനല്ലൂര്‍ ആയുര്‍വേദ ആശുപത്രിക്ക് സമീപം മലവിള വീട്ടില്‍ ലാല്‍ക്യഷ്ണ (27), പെരുമ്പഴുതൂര്‍ വടകോട് മഠവിളാകത്ത് വീട്ടില്‍ ശ്രീകാന്ത് (19) എന്നിവരാണ് പിടിയിലായത്.
Advertisment
ഇവര്‍ മൂന്നുപേരും ഒരു സ്‌കൂട്ടറില്‍ മാറി മാറി കറങ്ങിയാണ് എം ഡി എം എ വില്‍ക്കുന്നത്. പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നാണ് പ്രതികളെ പിടികൂടിയത്. ഇവരുടെ സ്‌കൂട്ടറും പൊലീസ് കസ്റ്റഡിയിലെടുത്തു. എന്നാല്‍, അളവ് കുറവായിരുന്നതിനാല്‍ ജാമ്യം ലഭിച്ചെന്നും പൊലീസ് പറഞ്ഞു.