സ്‌കൂട്ടറില്‍ വരികയായിരുന്ന യുവാവിനെ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ തടഞ്ഞുനിര്‍ത്തി പരിശോധിച്ചു. എംഡിഎംഎ പിടികൂടി

തൃശ്ശൂരില്‍ എംഡിഎംഎയുമായി യുവാവ് പിടിയിലായി. പുളിഞ്ചോട് അയ്യങ്കാളി റോഡില്‍ വെച്ചാണ് പടിയൂര്‍ മുഞ്ഞനാട് സ്വദേശി മലയാമ്പള്ളം വീട്ടില്‍ മുഹമ്മദ് ബഷീര്‍ (29) പൊലീസിന്റെ വലയിലായത്. 

New Update
535353

തൃശൂര്‍: തൃശ്ശൂരില്‍ എംഡിഎംഎയുമായി യുവാവ് പിടിയിലായി. പുളിഞ്ചോട് അയ്യങ്കാളി റോഡില്‍ വെച്ചാണ് പടിയൂര്‍ മുഞ്ഞനാട് സ്വദേശി മലയാമ്പള്ളം വീട്ടില്‍ മുഹമ്മദ് ബഷീര്‍ (29) പൊലീസിന്റെ വലയിലായത്. 

Advertisment


മതിലകം പോലീസും ഡാന്‍സാഫ് ടീമും ചേര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. സ്‌കൂട്ടരില്‍ വരുന്നതിനിടെ ഇയാളെ പൊലീസ് സംഘം തടഞ്ഞുനിര്‍ത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.


മുഹമ്മദ് ബഷീറില്‍ നിന്ന് 2.58 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. തൃശ്ശൂര്‍ പെരിഞ്ഞനം ഭാഗത്ത് നിന്നും മതിലകം ഭാഗത്തേക്ക് സ്‌കൂട്ടറില്‍ വരികയായിരുന്ന ഇയാളെ, രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് തടഞ്ഞു നിര്‍ത്തിയ പരിശോധനയിലാണ് എംഡിഎംഎ കണ്ടെത്തിയത്. 



മതിലകം പൊലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ എം.കെ ഷാജി, സബ് ഇന്‍സ്‌പെക്ടര്‍ രമ്യ കാര്‍ത്തികേയന്‍ തുടങ്ങിയവര്‍ ഉള്‍പ്പെട്ട പോലീസ് സംഘമാണ് എംഡിഎംഎ കടത്ത് തടയാന്‍ ലക്ഷ്യമിട്ടുള്ള പരിശോധന നടത്തിയത്.