മേഘ മധുവിന്റെ ആത്മഹത്യയില്‍ സുഹൃത്ത് സുകാന്തിനെ പ്രതിചേര്‍ത്ത് പോലീസ്. ബലാല്‍സംഗം, തട്ടിക്കൊണ്ടുപോകല്‍ വകുപ്പുകള്‍ ചുമത്തിയാണ് കേസ്

 ഐ ബി ഉദ്യോഗസ്ഥയായിരുന്ന മേഘ മധുവിന്റെ ആത്മഹത്യയില്‍ സുഹൃത്ത് സുകാന്തിനെ പ്രതിചേര്‍ത്ത് പോലീസ്. ബലാല്‍സംഗം തട്ടിക്കൊണ്ടുപോകല്‍ വകുപ്പുകള്‍ ചുമത്തിയാണ് കേസ്. റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചു. തിരുവനന്തപുരം പേട്ട പോലീസാണ് കേസ് എടുത്തത്.

New Update
MEGHA  MADHU 11

തിരുവനന്തപുരം:  ഐ ബി ഉദ്യോഗസ്ഥയായിരുന്ന മേഘ മധുവിന്റെ ആത്മഹത്യയില്‍ സുഹൃത്ത് സുകാന്തിനെ പ്രതിചേര്‍ത്ത് പോലീസ്. ബലാല്‍സംഗം തട്ടിക്കൊണ്ടുപോകല്‍ വകുപ്പുകള്‍ ചുമത്തിയാണ് കേസ്. റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചു. തിരുവനന്തപുരം പേട്ട പോലീസാണ് കേസ് എടുത്തത്.

Advertisment


സുഹൃത്ത് സുകാന്തിന് ഒരേ സമയം ഉണ്ടായിരുന്നത് മൂന്ന് പ്രണയ ബന്ധങ്ങള്‍ ആയിരുന്നു. മേഘ ലൈംഗികമായി ദുരുപയോഗം ചെയ്യപ്പെട്ടതിനു ശേഷം തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. മേഘയുടെ ശമ്പളം പലതവണയായി സുകാന്ത് അക്കൗണ്ടിലേക്ക് മാറ്റിയതിന്റെ ബാങ്ക് രേഖകളും അന്വേഷണ സംഘത്തിന് ലഭിച്ചു.

megha 1

മേഘ മധു ഉള്‍പ്പെടെ 3 വനിത ഐബി ഉദ്യോഗസ്ഥരുമായി ഒരേസമയം സുകാന്ത് അടുപ്പം സൂക്ഷിച്ചിരുന്നതയാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. എന്നാല്‍ സുകാന്ത് സുരേഷ് സാമ്പത്തിക ഇടപാടുകള്‍ നടത്തിയിരുന്നത് മേഘയുമായി മാത്രമായിരുന്നു എന്നും അന്വേഷണ സംഘത്തിന്റെ കണ്ടെത്തി. ഐ ബി ഉദ്യോഗസ്ഥരും പൊലീസും കൊച്ചിയിലെ സുകാന്തിന്റെ താമസസ്ഥലത്ത് നടത്തിയ പരിശോധനയിലാണ് മറ്റ് രണ്ട് വനിത ഉദ്യോഗസ്ഥരുമായുള്ള ബന്ധം വ്യക്തമാക്കുന്ന തെളിവുകള്‍ ലഭിച്ചത്.


രണ്ട് തവണ സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷ പാസായ ആളാണ് സുകാന്ത്. മെയിന്‍ പരീക്ഷയില്‍ പരാജയം നേരിട്ടിട്ടും സിവില്‍ സര്‍വീസ് മോഹം സുകാന്ത് കൈവിട്ടില്ല. സുകാന്ത് സുരേഷ് ഐ.എ.എസ് എന്ന് എഴുതിയ പഴ്‌സണല്‍ ഡയറി മുറിക്കുള്ളില്‍ നിന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെടുത്തു. സിവില്‍ സര്‍വീസ് നേടിയ ശേഷം മാത്രം വിവാഹം മതിയെന്ന നിലപാടിലായിരുന്നു സുകാന്ത്. എന്നാല്‍ വിവാഹം നടത്തണമെന്നായിരുന്നു മേഘയുടെ ആവശ്യം.


ഇതേ തുടര്‍ന്ന് ഇയാള്‍ യുവതിയോട് പരുഷമായി പെരുമാറിയിരുന്നതായും അന്വേഷണസംഘത്തിന് വിവരം ലഭിച്ചു. ലൈംഗികമായി ദുരുപയോഗം ചെയ്യപ്പെട്ടതിന് പിന്നാലെ തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയില്‍ യുവതി ചികിത്സ തേടിയെന്ന് വ്യക്തമാക്കുന്ന തെളിവുകളും അന്വേഷണസംഘത്തിന് ലഭിച്ചിട്ടുണ്ട്.


2024 ഒക്ടോബര്‍ ഡിസംബര്‍ വരെ മേഘയ്ക്ക് ലഭിച്ചിരുന്ന ശമ്പളം മുഴുവനായും സുകാന്തിന്റെ അക്കൗണ്ടിലേക്ക് കൈമാറിയതിന്റെ തെളിവുകളും അന്വേഷണ സംഘം കണ്ടെത്തി. മേഘയ്ക്ക് ദൈനംദിന ചിലവുകള്‍ക്കായി 10000 രൂപയും പതിനയ്യായിരം രൂപയും ഈ മാസങ്ങളില്‍ സുകാന്ത് അയച്ചതിന്റെ ബാങ്ക് ട്രാന്‍സാക്ഷന്‍ രേഖകളും അന്വേഷണസംഘം വീണ്ടെടുത്തിട്ടുണ്ട്.


യുവതി ആത്മഹത്യ ചെയ്യുന്നതിന് തലേദിവസം രാത്രി ഒമ്പതരക്കും 11 മണിക്കും ഇടയില്‍ സഹപ്രവര്‍ത്തകരുടെ മുന്നില്‍ പൊട്ടിക്കരഞ്ഞു. ആശ്വസിപ്പിക്കാന്‍ ശ്രമിക്കവെ വിഐപി സന്ദര്‍ശനത്തിന്റെ ഭാഗമായി ഐ ബി ഉദ്യോഗസ്ഥര്‍ക്ക് വിമാനത്താവളത്തിന്റെ പല ഭാഗങ്ങളിലേക്ക് പോകേണ്ടി വന്നു.


ലൈംഗിക ചൂഷണത്തിന് വിധേയയായ 24കാരിയായ മേഘ വിവാഹത്തില്‍ നിന്ന് സുകാന്ത് പിന്മാറിയതോടെയാണ് ജീവനൊടുക്കാന്‍ തീരുമാനിച്ചതെന്നാണ് അന്വേഷണത്തിലെ കണ്ടെത്തല്‍. സെക്കന്റുകളുടെ മാത്രം ദൈര്‍ഘ്യമുള്ള മേഖയുടെ അവസാന ഫോണ്‍കോളുകള്‍ സുകാന്തുമായി ആയിരുന്നു. ജീവനൊടുക്കാന്‍ പോകുന്ന വിവരം സുകാന്തിനെ അറിയിക്കുകയായിരുന്നു ലക്ഷ്യം എന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം.


Advertisment