മേഘാലയ ചെറി ബ്ലോസം ഫെസ്റ്റിവൽ സമാപിച്ചു

New Update
JapanArena_Img5

ഷില്ലോംഗ്: രാജ്യത്തെ കോൺസെർട്ട് ഇക്കണോമിയിലും സാംസ്‌കാരിക വിനോദസഞ്ചാര രംഗത്തും പുതിയ നാഴികക്കല്ല് തീർത്തുകൊണ്ട് മേഘാലയയുടെ സാംസ്‌കാരിക ആഘോഷമായ ഷില്ലോംഗ് ചെറി ബ്ലോസം ഫെസ്റ്റിവൽ 2025 സമാപിച്ചു.

Advertisment

മുഖ്യമന്ത്രി കോൺറാഡ് കെ. സാംഗ്മ ഉദ്ഘാടനം ചെയ്‌ത ഫെസ്റ്റിവലിൽ ദി സ്ക്രിപ്റ്റ്, ജേസൺ ഡെറൂളോ, ആക്വാ, ഡിപ്ലോ, ടൈഗ, നോറ ഫത്തേഹി എന്നിവരുൾപ്പെടെയുള്ള ലോകോത്തര ആർട്ടിസ്റ്റുകളുടെ പ്രകടനങ്ങൾ ആയിരക്കണക്കിന് കാണികളെ ആവേശത്തിലാഴ്ത്തി.

നോറ ഫത്തേഹിയുടെ പ്രകടനത്തോടെ ആരംഭിച്ച ആദ്യ ദിനം ഐറിഷ് റോക്ക് ഐക്കണുകളായ 'ദി സ്ക്രിപ്റ്റിൻ്റെ' പ്രകടനവും ജേസൺ ഡെറൂളോയുടെ ലൈറ്റ് ഷോയോടുകൂടിയ പ്രകടനവും സ്റ്റേഡിയത്തെ ഇളക്കിമറിച്ചു. രണ്ടാം ദിനം ഡാനിഷ് പോപ്പ് ഇതിഹാസങ്ങളായ 'ആക്വ'യുടെ പ്രകടനവും മൂന്ന് തവണ ഗ്രാമി നേടിയ 'ഡിപ്ലോ'യുടെ ഇലക്ട്രോണിക് സംഗീതവും ആവേശഭരിതമായ ഫിനാലെ ഒരുക്കി.

അന്തരിച്ച സംഗീത ഇതിഹാസം സുബീൻ ഗാർഗിന് ഫെസ്റ്റിവലിൽ ആദരാഞ്ജലി അർപ്പിച്ചത് വൈകാരികമായ നിമിഷമായി. സുബ്ലീ ബറുവ, പ്രബിൻ ബോറ, പ്രിയങ്ക ഭരളി, അരൂപ്ജ്യോതി ബറുവ എന്നിവർ ചേർന്നവതരിപ്പിച്ച "മായാബിനി" എന്ന ഗാനം ആയിരക്കണക്കിന് പേർ ഒരുമിച്ച് ആലപിച്ചു.

പ്രധാന വേദിക്കപ്പുറം, വാർഡ്‌സ് ലേക്കിൽ നടന്ന ജപ്പാൻ അരീനയും ശ്രദ്ധേയമായി. ഇവിടെ ഒറിഗാമി വർക്ക്‌ഷോപ്പുകൾ, കോസ്‌പ്ലേ തിയേറ്റർ, ജാപ്പനീസ് സാംസ്‌കാരിക പ്രദർശനങ്ങൾ എന്നിവ അരങ്ങേറി.

പ്രാദേശിക കലാകാരന്മാരെ പ്രോത്സാഹിപ്പിക്കുന്ന 'സിഎം മേഘാലയ ഗ്രാസ്റൂട്ട്സ് മ്യൂസിക് പ്രോജക്റ്റ്' (എംജിഎംപി)-ൻ്റെ വിജയവും ഈ ഫെസ്റ്റിവലിൽ പ്രകടമായിരുന്നു. മുൻ വർഷങ്ങളിലെ പോലെ ഈ വർഷവും ജേസൺ ഡെറൂളോ, ആക്വാ തുടങ്ങിയ താരങ്ങളെ ഫെസ്റ്റിവൽ സ്വാഗതം ചെയ്‌തു.

സാമ്പത്തിക വർഷം 2024-ൽ 1.6 ദശലക്ഷത്തിലധികം സന്ദർശകരെ ആകർഷിച്ച മേഘാലയ, വിനോദസഞ്ചാര മേഖലയിൽ വലിയ വളർച്ചയാണ് നേടുന്നത്. പ്രകൃതിദത്തവും സാംസ്‌കാരികവുമായ സമ്പന്നതയുള്ള ഒരു ലക്ഷ്യസ്ഥാനമായി രാജ്യത്തിൻ്റെ മുൻനിരയിൽ ഇടം നേടാൻ ഈ ഫെസ്റ്റിവൽ മേഘാലയയെ സഹായിച്ചു.

Advertisment