വി എസിന്റെ നിര്യാണം; എം ജി സര്‍വകലാശാല നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു

മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനോടുള്ള ആദര സൂചകമായി സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിച്ചതിനാല്‍ നാളെ മഹാത്മാഗാന്ധി സര്‍വകലാശാല നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു. പുതിയ തീയതി പിന്നീട് അറിയിക്കും.

New Update
mg university

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനോടുള്ള ആദര സൂചകമായി സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിച്ചതിനാല്‍ നാളെ മഹാത്മാഗാന്ധി സര്‍വകലാശാല നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു. പുതിയ തീയതി പിന്നീട് അറിയിക്കും.

Advertisment


മഹാത്മാ ഗാന്ധി സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. സി.ടി. അരവിന്ദകുമാര്‍ വി എസിന്റെ നിര്യാണത്തില്‍ അനുശോചിച്ചു. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ ക്രിയാത്മകമായ പല പരിഷ്‌കാരങ്ങളും അദ്ദേഹത്തിന്റെ ഭരണകാലത്ത് നടപ്പാക്കിയിരുന്നതായി വൈസ് ചാന്‍സലര്‍ അനുസ്മരിച്ചു.

 

 

Advertisment