മുറുക്കാന്‍ കടയുടെ മറവില്‍ കഞ്ചാവുള്‍പ്പടെ ഉള്ള ലഹരി ഉല്‍പന്നങ്ങള്‍. ഒടുവില്‍ പിടിയില്‍

പാലക്കാട് പട്ടാമ്പി ഓങ്ങല്ലൂരില്‍ മുറുക്കാന്‍ കടയുടെ മറവില്‍ കഞ്ചാവുള്‍പ്പടെ ഉള്ള ലഹരി ഉല്‍പന്നങ്ങളുടെ കച്ചവടം പിടികൂടി.

New Update
562782222

പാലക്കാട്: പാലക്കാട് പട്ടാമ്പി ഓങ്ങല്ലൂരില്‍ മുറുക്കാന്‍ കടയുടെ മറവില്‍ കഞ്ചാവുള്‍പ്പടെ ഉള്ള ലഹരി ഉല്‍പന്നങ്ങളുടെ കച്ചവടം പിടികൂടി. ഓങ്ങല്ലൂര്‍ പോക്കുപടിയില്‍ ഒന്നര കിലോ കഞ്ചാവും നിരോധിത പുകയില ഉത്പന്നങ്ങളുമായി ഉത്തര്‍പ്രദേശ് സ്വദേശി യുവാവ് പിടിയിലായി.

Advertisment

സംഭവത്തില്‍ ഉത്തര്‍പ്രദേശ് സ്വദേശി 24 വയസുകാരന്‍ രഘുനന്ദനെ എക്സൈസ് അറസ്റ്റ് ചെയ്തു. ആഴ്ചകള്‍ക്ക് മുന്‍പും ഇയാളുടെ പെട്ടികടയില്‍ നിന്ന് നിരോധിത പുകയില ഉല്പനങ്ങള്‍ പിടികൂടിയിരുന്നു.


 പട്ടാമ്പി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. നാളുകളായി ഇയാളെക്കുറിച്ച് പരാതി ഉയര്‍ന്നിരുന്നു. ഓങ്ങല്ലൂര്‍ സെന്ററിലായിരുന്നു ഇയാളുടെ മുറുക്കാന്‍ കട സ്ഥിതി ചെയ്തിരുന്നത്.