സ്വയംതൊഴില്‍ വായ്പക്ക് ഈടുവെയ്ക്കാന്‍ ഭൂമിയോ മറ്റു വസ്തുവകകളോ ഇല്ലാത്ത ഭിന്നശേഷിക്കാര്‍ക്കുള്ള ആശ്വാസം. 140 പേര്‍ക്ക് 25,000 രൂപ വീതം അനുവദിച്ച് ഉത്തരവായതായി മന്ത്രി ഡോ. ആര്‍ ബിന്ദു

സ്വയംതൊഴില്‍ വായ്പക്ക് ഈടുവെയ്ക്കാന്‍ ഭൂമിയോ മറ്റു വസ്തുവകകളോ ഇല്ലാത്ത ഭിന്നശേഷിക്കാര്‍ക്കുള്ള ആശ്വാസം.

New Update
BINDHU

തിരുവനന്തപുരം: സ്വയംതൊഴില്‍ വായ്പക്ക് ഈടുവെയ്ക്കാന്‍ ഭൂമിയോ മറ്റു വസ്തുവകകളോ ഇല്ലാത്ത ഭിന്നശേഷിക്കാര്‍ക്കുള്ള ആശ്വാസം.  സ്വയംതൊഴില്‍ സംരംഭ സഹായപദ്ധതിയില്‍ ഈ സാമ്പത്തിക വര്‍ഷം 140 പേര്‍ക്ക് 25,000 രൂപ വീതം അനുവദിച്ച് ഉത്തരവായതായി ഉന്നതവിദ്യാഭ്യാസ - സാമൂഹ്യനീതി മന്ത്രി ഡോ. ആര്‍ ബിന്ദു പറഞ്ഞു. 35 ലക്ഷം രൂപയാണ് ഇതിനായി അനുവദിച്ചത്. 


Advertisment

തുക ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് ട്രഷറികളില്‍ നിന്നും ട്രാന്‍സ്ഫര്‍ ചെയ്യുമെന്നും മന്ത്രി അറിയിച്ചു. 40 ശതമാനത്തിനു മുകളില്‍ ഭിന്നശേഷിത്വവും ഒരു ലക്ഷം രൂപയില്‍ താഴെ വാര്‍ഷിക വരുമാനവുമുള്ള ഭിന്നശേഷിക്കാര്‍ക്ക് സ്വയംതൊഴില്‍ സംരംഭങ്ങള്‍ക്ക് സബ്‌സിഡിയോടെ നാമമാത്ര പലിശനിരക്കില്‍ ഒരു ലക്ഷം രൂപവരെ വായ്പ അനുവദിക്കുന്ന പദ്ധതി സംസ്ഥാന ഭിന്നശേഷിക്ഷേമ കോര്‍പറേഷന്‍ നടപ്പാക്കിവരുന്നുണ്ട്. 


ഇതിന് ഭൂമിയോ മറ്റു വസ്തുക്കളോ ഈടു വെയ്ക്കണം. അതിനു മാര്‍ഗമില്ലാത്ത ഭിന്നശേഷിക്കാര്‍ക്ക് സൂക്ഷ്മ/ ചെറുകിട സ്വയംതൊഴില്‍ സംരംഭങ്ങള്‍ തുടങ്ങാനാണ് എല്‍ ഡി എഫ് സര്‍ക്കാര്‍ ആശ്വാസം പദ്ധതി ആരംഭിച്ചത്. ഈ സാമ്പത്തികവര്‍ഷം അപേക്ഷ നല്‍കിയ അര്‍ഹരായ മുഴുവന്‍ പേര്‍ക്കും തുക അനുവദിച്ചിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു.


 സാമ്പത്തിക പ്രയാസങ്ങള്‍ക്കിടയിലും ഭിന്നശേഷിക്കാരെയും മറ്റ് അരികുവത്കൃത ജനവിഭാഗങ്ങളെയും ചേര്‍ത്തുപിടിക്കുന്ന സര്‍ക്കാരിന്റെ കരുതലാണ് ഈ ധനസഹായമെന്നും മന്ത്രി ഡോ. ബിന്ദു പറഞ്ഞു.


Advertisment