നെല്ല് സംഭരിക്കാന്‍ ആളെത്തുന്നില്ല എന്നത് വ്യാജ പ്രചരണം. സംഭരണം അട്ടിമറിക്കാന്‍ ആസൂത്രിതശ്രമം: മന്ത്രി ജി.  ആര്‍ അനില്‍

നെല്ല് സംഭരണം അട്ടിമറിക്കാന്‍ ആസൂത്രിതശ്രമം നടക്കുന്നതായി മന്ത്രി ജി.ആര്‍ അനില്‍.

New Update
g r anil

തിരുവനന്തപുരം: നെല്ല് സംഭരണം അട്ടിമറിക്കാന്‍ ആസൂത്രിതശ്രമം നടക്കുന്നതായി മന്ത്രി ജി.ആര്‍ അനില്‍. കര്‍ഷകരുടെ മറവില്‍ ചില നിക്ഷിപ്ത താത്പര്യക്കാര്‍ എത്തുന്നു. നെല്ല് സംഭരിക്കാന്‍ ആളെത്തുന്നില്ല എന്നത് വ്യാജ പ്രചരണമാണ്. കൊയ്ത്ത് നടന്ന ഇടങ്ങളില്‍ ദ്രുതഗതിയില്‍ നെല്ല് സംഭരണം നടന്നു.


Advertisment

ഒന്നാം വിള സംഭരണത്തില്‍ 1,45,619 മെട്രിക് ടണ്‍ നെല്ല് സംഭരിച്ചു. രണ്ടാം വിള സംവരണം ഊര്‍ജിതമായി ഇപ്പോള്‍ നടക്കുന്നു. പാലക്കാട് ജില്ലയില്‍ 45 ശതമാനം കൊയ്ത്തു പൂര്‍ത്തിയായി. കുട്ടനാട് 75ശതമാനം പൂര്‍ത്തിയായി. കര്‍ഷകര്‍ ഉത്പാദിപ്പിക്കുന്ന മുഴുവന്‍ നെല്ലും കേരള സര്‍ക്കാര്‍ സംഭരിക്കുന്നു.


അധികരിക്കുന്ന നെല്ല് സംഭരിക്കേണ്ട എന്നാണ് കേന്ദ്രസര്‍ക്കാരിന്റെ നിബന്ധന. ഇതിനാല്‍ കിഴിവ് നല്‍കിയാണ് സംസ്ഥാനം നെല്ല് സംഭരിക്കുന്നത്. യാതൊരു കിഴിവുമില്ലാതെ നെല്ല് സംഭരിക്കണം എന്നാണ് ചിലര്‍ പ്രചരിപ്പിക്കുന്നത്. ഇതുവരെ ഇല്ലാത്ത ഡിമാന്റുകള്‍ ഉയര്‍ത്തി കര്‍ഷകരെ ഇളക്കിവിടുന്നു. തര്‍ക്കങ്ങള്‍ ഉള്ള ഇടങ്ങളില്‍ കലക്ടര്‍മാര്‍ ഇടപെടുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

Advertisment