ആശാ വര്‍ക്കര്‍മാരെ നിയമിച്ചത് കേന്ദ്ര സര്‍ക്കാര്‍. ഘട്ടം ഘട്ടമായി വേദന വര്‍ദ്ധനവ് നല്‍കേണ്ടത് കേന്ദ്ര സര്‍ക്കാരാണെന്നും മന്ത്രി ജെ ചിഞ്ചു റാണി

മരമടി മഹോത്സവ ബില്ല് ഈ നിയമസഭയില്‍ അവതരിപ്പിക്കും.

New Update
j chinchurani-3

തിരുവനന്തപുരം: ആശാ വര്‍ക്കര്‍മാരുടെ സമരത്തില്‍ പ്രതികരണവുമായി മന്ത്രി ജെ ചിഞ്ചു റാണി. ആശാ വര്‍ക്കര്‍മാരെ നിയമിച്ചത് കേന്ദ്ര സര്‍ക്കാരാണെന്ന് മന്ത്രി പറഞ്ഞു. 


Advertisment


ഘട്ടം ഘട്ടമായി വേദന വര്‍ദ്ധനവ് നല്‍കേണ്ടത് കേന്ദ്ര സര്‍ക്കാരാണെന്നും മന്ത്രി വ്യക്തമാക്കി. ആശ വര്‍ക്കര്‍മാര്‍ക്ക് വേതനം നല്‍കാന്‍ അല്പം താമസം നേരിട്ടു. താമസം വരാന്‍ പാടില്ലായിരുന്നു. വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടായി എന്നും മന്ത്രി വ്യക്തമാക്കി.


മരമടി മഹോത്സവ ബില്ല് ഈ നിയമസഭയില്‍ അവതരിപ്പിക്കും. ഉത്സവം നടത്താന്‍ കഴിയാത്തത് സംബന്ധിച്ച് പല പരാതികള്‍ ലഭിച്ചിട്ടുണ്ട്. ഒരു ഗ്രാമത്തിന്റെ ഉത്സവമായിട്ടാണ് ഗ്രാമങ്ങളില്‍ ഇത് നടത്തുന്നത്. നാലു കത്ത് നല്‍കിയിട്ടും കേന്ദ്രത്തില്‍ നിന്ന് ഒരു മറുപടിയും നല്‍കിയിട്ടില്ല. അടുത്ത മന്ത്രിസഭ പരിഗണിക്കും.കോടതി ഉത്തരവ് മറികടക്കാനാകുമെന്ന് പ്രതീക്ഷ എന്നും മന്ത്രി പറഞ്ഞു.

Advertisment