27ന് ടൗണ്‍ഷിപ്പിന് തറക്കല്ലിടും. പുനരധിവാസം ഒരു മിനിറ്റ് പോലും വൈകാതെ നടപ്പിലാക്കും: മന്ത്രി കെ രാജന്‍

കോടതി വിധി സന്തോഷം നല്‍കുന്ന കാര്യമെന്ന് മന്ത്രി കെ രാജന്‍. മുണ്ടക്കൈ ചൂരല്‍മല പുനരധിവാസത്തിനുള്ള ഭൂമി ഏറ്റെടുക്കല്‍ ഹൈക്കോടതി ഡിവിഷന്‍ ബഞ്ചും തടഞ്ഞിരുന്നില്ല. 

New Update
k rajan

തിരുവനന്തപുരം: കോടതി വിധി സന്തോഷം നല്‍കുന്ന കാര്യമെന്ന് മന്ത്രി കെ രാജന്‍. മുണ്ടക്കൈ ചൂരല്‍മല പുനരധിവാസത്തിനുള്ള ഭൂമി ഏറ്റെടുക്കല്‍ ഹൈക്കോടതി ഡിവിഷന്‍ ബഞ്ചും തടഞ്ഞിരുന്നില്ല. 


Advertisment

ഭൂമി ഏറ്റെടുക്കുന്നത് സ്റ്റേ ചെയ്യണമെന്ന ഹാരിസണ്‍ പ്ലാന്റേഷന്റെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചില്ല. ഇടക്കാല ഉത്തരവ് നല്‍കാന്‍ ഡിവിഷന്‍ ബെഞ്ച് വിസമ്മതിച്ചു. 27 ന് നിശ്ചയിച്ചിരിക്കുന്ന പുനരധിവാസ പദ്ധതികളുടെ ഉദ്ഘാടനത്തിന് തടസ്സമില്ലന്നും കോടതി വ്യക്തമാക്കിയിരുന്നു. ഇതോടെ 27ന് വൈകുന്നേരം 4 മണിക്ക് ടൗണ്‍ഷിപ്പിന് തറക്കല്ലിടുമെന്ന് മന്ത്രി അറിയിച്ചു.


സ്ഥലം ഏറ്റെടുക്കലിലെ സര്‍ക്കാര്‍ ഉത്തരവ് കോടതി അംഗീകരിച്ചു. നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ട് പോവുകയാണ്. കടങ്ങള്‍ കേന്ദ്രം എഴുതിത്ത തള്ളാത്ത സാഹചര്യത്തില്‍ ദുരന്തബാധിതരില്‍ കടമുള്ളവരുടെ ലിസ്റ്റ് സര്‍ക്കാര്‍ തയ്യാറാക്കിയിട്ടുണ്ട്. പുനരധിവാസം ഒരു മിനിറ്റ് പോലും വൈകാതെ നടപ്പിലാക്കും എന്നും അദ്ദേഹം പറഞ്ഞു.



ഹാരിസണ്‍സ് മലയാളവും എല്‍സ്റ്റണ്‍ എസ്റ്റേറ്റും നല്‍കിയ അപ്പീലുകളാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് പരിഗണിച്ചത്. ഭൂമി ഏറ്റെടുക്കാനുള്ള സര്‍ക്കാര്‍ തീരുമാനം ശരിവച്ച സിംഗിള്‍ ബഞ്ച് ഉത്തരവ് ചോദ്യം ചെയ്തായിരുന്നു അപ്പീല്‍. സര്‍ക്കാര്‍ നടപടികള്‍ അടിയന്തിരമായി സ്റ്റേ ചെയ്യണം എന്നായിരുന്നു ആവശ്യം. സ്റ്റേ ചെയ്യാനോ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാനോ കോടതി തയ്യാറായില്ല.


ഹരിസണ്‍ മലയാളം സമര്‍പ്പിച്ച ഹര്‍ജി കോടതി തീര്‍പ്പാക്കി. ഹരിസണ്‍ ഭൂമി ഇപ്പോള്‍ ഏറ്റെടുക്കുന്നില്ലെന്ന സര്‍ക്കാര്‍ സത്യവാങ്ങ്മൂലം പരിഗണിച്ചാണ് ഹര്‍ജി തീര്‍പ്പാക്കിയത്. ഭൂമി ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ച എല്‍സ്റ്റണ്‍ എസ്റ്റേറ്റിന്റെ ഹരജിയിലും കോടതി ഇടപെട്ടില്ല. നഷ്ടപരിഹാരമായി നിശ്ചയിച്ച 26.65 കോടി അപര്യാപ്തമാണ് എന്നായിരുന്നു എല്‍സ്റ്റണ്‍ എസ്റ്റേറ്റിന്റെ വാദം.


എല്‍സ്റ്റണ്‍ എസ്റ്റേറ്റിന് നിശ്ചയിച്ചിരിക്കുന്ന നഷ്ട പരിഹാര തുകയായ 26.65 കോടി രുപ ഹൈക്കോടതി രജിസ്ട്രാര്‍ മുമ്പാകെ കെട്ടിവയ്ക്കാന്‍ കോടതി നിര്‍ദ്ദേശിച്ചു. നഷ്ടപരിഹാര തുക നിശ്ചയിച്ചതിലെ മാനദണ്ഡം അടുത്ത തവണ കേസ് പരിഗണിക്കുമ്പോള്‍ സര്‍ക്കാര്‍ അറിയിക്കണം.


Advertisment