തുറന്നുപറയാന്‍ കാണിച്ച ധൈര്യം അഭിനന്ദനാര്‍ഹം. ചീഫ് സെക്രട്ടറിക്ക് ഐക്യദാര്‍ഢ്യവുമായി മന്ത്രി എം ബി രാജേഷ്

നിറത്തിന്റെ പേരില്‍ അധിക്ഷേപം നേരിട്ടുവെന്ന വെലിപ്പെടുത്തലിന് പിന്നാലെ ചീഫ് സെക്രട്ടറി ശാരദ മുരളീധരന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മന്ത്രി എംബി രാജേഷ് രംഗത്ത്. 

New Update
m b rajesh

തിരുവനന്തപുരം: നിറത്തിന്റെ പേരില്‍ അധിക്ഷേപം നേരിട്ടുവെന്ന വെലിപ്പെടുത്തലിന് പിന്നാലെ ചീഫ് സെക്രട്ടറി ശാരദ മുരളീധരന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മന്ത്രി എംബി രാജേഷ് രംഗത്ത്. 

Advertisment

ചീഫ് സെക്രട്ടറി ചോദിച്ച ചോദ്യം നമ്മളെല്ലാവരും ചോദിക്കേണ്ടതാണെന്നും എന്തൊരു മനസികാവസ്ഥയാണ് നമ്മുടെ നാട്ടില്‍ രൂപപ്പെട്ടുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പ്രതികരിച്ചു.


''ദൈനംദിനം എത്രയോ പേര്‍ അവഹേളിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. ആര്‍ എല്‍ വി രാമകൃഷ്ണന്‍ അടക്കം അധിക്ഷേപിക്കപ്പെട്ടു. നമ്മള്‍ സംസ്‌കരിക്കേണ്ട മറ്റൊരു മനോഭാവമാണിത്.''-മന്ത്രി പറഞ്ഞു. 


താന്‍ പൂര്‍ണമായും ചീഫ് സെക്രട്ടറിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നുവെന്നും ചീഫ് സെക്രട്ടറി തുറന്നുപറയാന്‍ കാണിച്ച ധൈര്യം അഭിനന്ദനാര്‍ഹമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

അതേസമയം ആദ്യമായാണ് ജോലിയുടെ കാര്യത്തില്‍ കറുപ്പും വെളുപ്പും തമ്മിലുള്ള തുലനം ഉണ്ടായത് എന്ന് ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍. അത്തരത്തിലൊരു വിവേചനം കേട്ടപ്പോള്‍ ഞെട്ടിപ്പോയി എന്നും അവര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. 


ഏഴുമാസമായിട്ടാണ് സംസ്ഥാനത്തെ ഉയര്‍ന്ന ബ്യൂറോക്രാറ്റായി പ്രവര്‍ത്തിക്കുന്നത്. പക്ഷേ ശാരദാ മുരളീധരന്‍ എന്ന രീതിയില്‍ നേരത്തെയും കറുപ്പിന് എന്തോ പ്രശ്‌നം ഉണ്ടെന്ന് നാലാം വയസ്സു മുതല്‍ താന്‍ കേള്‍ക്കുന്നുണ്ട് എന്നും ശാരദ മുരളീധരന്‍ പറഞ്ഞു.


Advertisment