/sathyam/media/media_files/2025/03/26/i4AXp4WdIPyO0j4IJChS.jpg)
തിരുവനന്തപുരം: ഇന്നസെന്റിന്റെ ഓര്‍മകളില്‍ മന്ത്രി പി രാജീവ്. ഇന്നസെന്റ് മരിച്ചിട്ട് ഇന്നേക്ക് രണ്ട് വര്‍ഷം തികയുന്ന വേളയിലാണ് മന്ത്രി നടനുമായുള്ള ഓര്‍മ്മകള്‍ പങ്കുവെച്ചിരിക്കുന്നത്. ഹാസ്യത്തിനൊപ്പം നൊമ്പരവും മികവോടെ കൈകാര്യം ചെയ്ത നടന്‍.
ഇന്നും ഇന്നസെന്റ് ചെയ്തിരുന്നെങ്കില്‍ കുറേക്കൂടി നന്നായേനെ എന്ന് ചില വേഷങ്ങള്‍ കാണുമ്പോള്‍ നമുക്ക് തോന്നുന്ന വിധത്തില്‍ ഓരോ മലയാളി സിനിമാ ആരാധകനുമായി ചേര്‍ന്നുനില്‍ക്കുകയാണ് അദ്ദേഹം എന്നും ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം:
പ്രിയപ്പെട്ട ഇന്നസെന്റിന്റെ രണ്ടാം ചരമ വാര്‍ഷികമാണിന്ന്. മലയാള സിനിമയിലെ ഏറ്റവും മികച്ച സ്വഭാവ നടന്മാരിലൊരാളായിരുന്നു അദ്ദേഹം. ഹാസ്യത്തിനൊപ്പം നൊമ്പരവും മികവോടെ കൈകാര്യം ചെയ്ത നടന്‍. ഇന്നും ഇന്നസെന്റ് ചെയ്തിരുന്നെങ്കില്‍ കുറേക്കൂടി നന്നായേനെ എന്ന് ചില വേഷങ്ങള്‍ കാണുമ്പോള്‍ നമുക്ക് തോന്നുന്ന വിധത്തില്‍ ഓരോ മലയാളി സിനിമാ ആരാധകനുമായി ചേര്‍ന്നുനില്‍ക്കുകയാണ് അദ്ദേഹം.
ഇടക്കാലത്ത് പാര്‍ലമെന്റ് അംഗമായി ഇന്നസെന്റ് ഡെല്‍ഹിയിലെത്തുന്ന വേളയില്‍ ഞാനും അവിടെയുണ്ടായിരുന്നു. സഭാനടപടികളെക്കുറിച്ച് ചോദിച്ചറിയാനും ഡല്‍ഹിയിലെ ഇടപെടലുകള്‍ സംബന്ധിച്ച് തുടര്‍ച്ചയായ അന്വേഷണങ്ങള്‍ നടത്താനും ഏറെ താല്‍പര്യത്തോടെ അദ്ദേഹം ശ്രമിച്ചു.
മലയാള ചലച്ചിത്ര ലോകത്ത് നിറഞ്ഞ് നില്‍ക്കുമ്പോഴും ജനപ്രതിനിധി എന്ന നിലയില്‍ മികച്ച പ്രവര്‍ത്തനം അദ്ദേഹം കാഴ്ചവെച്ചു. ആരോഗ്യം, ടൂറിസം, കൃഷി, അടിസ്ഥാന സൗകര്യ വികസനം എന്നീ മേഖലകളിലെല്ലാം ദീര്‍ഘവീക്ഷണത്തോടെ പദ്ധതികള്‍ തയ്യാറാക്കി. ആ വലിയ കലാകാരന്റേയും വലിയ മനുഷ്യന്റേയും ഓര്‍മ്മകള്‍ മരിക്കുന്നില്ല.