പൊതുവിദ്യാഭ്യാസ രംഗത്ത് വലിയ മാറ്റങ്ങൾ ഉണ്ടാകുന്നു. കൈത്തറി മേഖലയെ സംരക്ഷിക്കുക എന്ന ഉദ്ദേശത്തിൽ ആണ് സ്‌കൂൾ സൗജന്യ കൈത്തറി യൂണിഫോം പദ്ധതി നടപ്പിലാക്കിയതെന്ന് മന്ത്രി പി രാജീവ്

പൊതുവിദ്യാഭ്യാസ രംഗത്ത് വലിയ മാറ്റങ്ങൾ ഉണ്ടാകുന്നുവെന്ന് മന്ത്രി പി രാജീവ്. അടുത്ത അധ്യയന വർഷത്തെ പുസ്തകങ്ങൾ ഈ അധ്യയന വർഷം വിതരണം ചെയ്യുന്നുവെന്നും മന്ത്രി പറഞ്ഞു. കൈത്തറി മേഖലയെ സംരക്ഷിക്കുക എന്ന ഉദ്ദേശത്തിൽ ആണ് സ്‌കൂൾ സൗജന്യ കൈത്തറി യൂണിഫോം പദ്ധതി നടപ്പിലാക്കിയതെന്നും മന്ത്രി പറഞ്ഞു.

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update
P-rajeev-5-768x421

തിരുവനന്തപുരം:  പൊതുവിദ്യാഭ്യാസ രംഗത്ത് വലിയ മാറ്റങ്ങൾ ഉണ്ടാകുന്നുവെന്ന് മന്ത്രി പി രാജീവ്. അടുത്ത അധ്യയന വർഷത്തെ പുസ്തകങ്ങൾ ഈ അധ്യയന വർഷം വിതരണം ചെയ്യുന്നുവെന്നും മന്ത്രി പറഞ്ഞു. കൈത്തറി മേഖലയെ സംരക്ഷിക്കുക എന്ന ഉദ്ദേശത്തിൽ ആണ് സ്‌കൂൾ സൗജന്യ കൈത്തറി യൂണിഫോം പദ്ധതി നടപ്പിലാക്കിയതെന്നും മന്ത്രി പറഞ്ഞു.

Advertisment

കൈത്തറി തൊഴിലാളികൾക്കും ഈ പദ്ധതി ഗുണം ചെയ്യും. ഇത്രയും അടിസ്ഥാന സൗകര്യങ്ങളോടെ ഉള്ള സ്‌കൂളുകൾ ഇന്ത്യയിൽ വേറെ ഉണ്ടാകില്ല എന്നും മന്ത്രി പി രാജീവ് കൂട്ടിച്ചേർത്തു. 202526 അദ്ധ്യായന വർഷത്തെ സ്‌കൂൾ വിദ്യാർത്ഥികൾക്കുള്ള സൗജന്യ കൈത്തറി യൂണിഫോം വിതരണത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം നടത്തിക്കൊണ്ട് സംസാരിക്കുകയായിരുന്നു മന്ത്രി പി രാജീവ്.



നിലവിൽ സൗജന്യ യൂണിഫോം പദ്ധതി രണ്ട് ഘടകങ്ങളായാണ് നടപ്പിലാക്കുന്നത്. പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിന് കീഴിൽ വരുന്ന സൗജന്യ യൂണിഫോം പദ്ധതിയും സൗജന്യ കൈത്തറി യൂണിഫോം പദ്ധതിയും. 

 സംസ്ഥാനത്തെ സ്റ്റാൻഡ് എലോൺ എൽപി, യുപി സർക്കാർ സ്‌കൂളുകളിലും 1 മുതൽ 4 വരെയുള്ള എയ്ഡഡ് എൽപി സ്‌കൂളുകളിലും കൈത്തറി വകുപ്പ് വഴി കൈത്തറി യൂണിഫോം നൽകിവരുന്നു.


കൈത്തറി യൂണിഫോം ലഭിക്കാത്ത 1 മുതൽ  8 വരെയുള്ള ഗവണ്മെന്റ് ഹൈസ്‌കൂളിലെ എപിഎൽ വിഭാഗം ആൺകുട്ടികൾക്കും, 1 മുതൽ  8 വരെയുള്ള എയ്ഡഡ് സ്‌കൂളുകളിലെ മുഴുവൻ കുട്ടികൾക്കും ഇതോടൊപ്പം 1 മുതൽ  5 വരെയുള്ള എയ്ഡഡ് എൽ പി സ്‌കൂളിലെ മുഴുവൻ കുട്ടികൾക്കും ഒരു കുട്ടിക്ക് രണ്ട് ജോഡി യൂണിഫോമിന് 600 രൂപ നിരക്കിൽ അലവൻസ് പൊതുവിദ്യാഭ്യാസ വകുപ്പിൽ നിന്നും നൽകി വരുന്നു.