ആശാവര്‍ക്കര്‍മാരുടെ ആവശ്യങ്ങള്‍ പരിഗണിച്ചത് ഇടതുപക്ഷ സര്‍ക്കാരാണെന്ന് മന്ത്രി ആര്‍ ബിന്ദു

ആശാവര്‍ക്കര്‍മാരുടെ ആവശ്യങ്ങള്‍ പരിഗണിച്ചത് ഇടതുപക്ഷ സര്‍ക്കാരാണെന്ന് മന്ത്രി ആര്‍ ബിന്ദു.1000 രൂപയില്‍ നിന്ന് ഹോണറിയം 7000 രൂപയായി ഉയര്‍ത്തി രാജ്യത്തെ ഏറ്റവും ഉയര്‍ന്ന വേതനമാക്കിയത് ഇടതു സര്‍ക്കാരാണെന്നും ആശമാരുടെ പ്രാഥമിക ആവശ്യങ്ങള്‍ പരിഹരിക്കേണ്ടത് കേന്ദ്ര സര്‍ക്കാരാണെന്നും മന്ത്രി ആര്‍ ബിന്ദു പറഞ്ഞു.

New Update
BINDHU

തിരുവനന്തപുരം: ആശാവര്‍ക്കര്‍മാരുടെ ആവശ്യങ്ങള്‍ പരിഗണിച്ചത് ഇടതുപക്ഷ സര്‍ക്കാരാണെന്ന് മന്ത്രി ആര്‍ ബിന്ദു.1000 രൂപയില്‍ നിന്ന് ഹോണറിയം 7000 രൂപയായി ഉയര്‍ത്തി രാജ്യത്തെ ഏറ്റവും ഉയര്‍ന്ന വേതനമാക്കിയത് ഇടതു സര്‍ക്കാരാണെന്നും ആശമാരുടെ പ്രാഥമിക ആവശ്യങ്ങള്‍ പരിഹരിക്കേണ്ടത് കേന്ദ്ര സര്‍ക്കാരാണെന്നും മന്ത്രി ആര്‍ ബിന്ദു പറഞ്ഞു.


Advertisment

കേന്ദ്ര മന്ത്രി സമരവേദിയിലെത്തിയപ്പോള്‍ സമരക്കാര്‍ പാടിയത് 'മണി മുറ്റത്താവണി പന്തല്‍' എന്ന പാട്ടാണ്. ആശമാരുടെ ആവശ്യങ്ങള്‍ കേന്ദ്രത്തോട് പറയുകയാണ് വേണ്ടത്. കേന്ദ്രത്തോട് ആവശ്യങ്ങള്‍ പറയാന്‍ നട്ടെല്ല് വേണമെന്നും മന്ത്രി പറഞ്ഞു. പാട്ടു പാടിയവര്‍ക്ക് കേന്ദ്ര സര്‍ക്കാരിനോട് പറയാന്‍ ഒന്നും ഇല്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.


കാലിക്കറ്റ് സര്‍വകലാശാലയിലെ ഗവര്‍ണറുടെ പ്രസംഗത്തെ പറ്റി ഇപ്പോള്‍ പ്രതികരിക്കുന്നില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. മാധ്യമങ്ങള്‍ വിവാദങ്ങള്‍ക്ക് പുറകെ പോകുകയാണ്. നല്ല വാര്‍ത്തകള്‍ കൊടുക്കാന്‍ മാധ്യമങ്ങള്‍ ശ്രമിക്കണമെന്ന് മന്ത്രി ഉപദേശിക്കുകയും ചെയ്തു.


കൂടാതെ യു ജി സി യുടെ നമ്പര്‍ 1 കാറ്റഗറിയില്‍ മഹാത്മാഗാന്ധി സര്‍വകലാശാലയെ ഉള്‍പ്പെടുത്തി അറിയിപ്പ് എത്തിയെന്നും മന്ത്രി ആര്‍ ബിന്ദു അറിയിച്ചു. ഇതോടെ സര്‍വകലാശാലയ്ക്ക് കൂടുതല്‍ സ്വതന്ത്രമായ ഗവേഷണ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കാമെന്നും മന്ത്രി അറിയിച്ചു.


Advertisment