രാജ്യത്ത് ആദ്യമായി കേരളത്തില്‍ വയോജന കമ്മീഷന്‍ നിലവില്‍ വന്നുവെന്ന് മന്ത്രി ആര്‍ ബിന്ദു

രാജ്യത്ത് ആദ്യമായി കേരളത്തില്‍ വയോജന കമ്മീഷന്‍ നിലവില്‍ വന്നുവെന്ന് മന്ത്രി ആര്‍ ബിന്ദു. രാജ്യത്തിന് തന്നെ മാതൃകയായ പുതിയ തുടക്കമാണിത്.

New Update
BINDHU

തിരുവനന്തപുരം: രാജ്യത്ത് ആദ്യമായി കേരളത്തില്‍ വയോജന കമ്മീഷന്‍ നിലവില്‍ വന്നുവെന്ന് മന്ത്രി ആര്‍ ബിന്ദു. രാജ്യത്തിന് തന്നെ മാതൃകയായ പുതിയ തുടക്കമാണിത്. ബില്ലിന് ഇന്നലെ അംഗീകാരം നല്‍കി. അര്‍ധ ജുഡീഷ്യറി അധികാരത്തോടെ കമ്മീഷന് പ്രവര്‍ത്തിക്കാനാകുമെന്നും മന്ത്രി പറഞ്ഞു.


Advertisment

വയോജന കമ്മീഷനില്‍ ഒരു ചെയര്‍പേഴ്സനും നാല് അംഗങ്ങളും ഉണ്ടാകും. ചെയര്‍പേഴ്സണ് ഗവണ്‍മെന്റ് സെക്രട്ടറിയുടെ പദവി ഉണ്ടാകും. 2030 ല്‍ കേരളത്തിലെ ജനസംഖ്യയില്‍ 25 ശതമാനം വയോജനങ്ങളാകുമെന്നാണ് അനുമാനം.


വയോജന കമ്മീഷന്റെ രൂപീകരണം കാലത്തിന്റെ ഏറ്റവും അനുയോജ്യമായ തീരുമാനമാണ്. അത്രയേറെ പ്രാധാന്യമുള്ളതാണ് ഈ ബില്ല് എന്നും മന്ത്രി ആര്‍ ബിന്ദു പറഞ്ഞു. 



പ്രായമായവരുടെ (60 വയസ്സിന് മുകളിലുള്ളവര്‍) ക്ഷേമം, സംരക്ഷണം, പുനരധിവാസം എന്നിവ ഉറപ്പാക്കാനും അവരുടെ ഉത്പാദനക്ഷമതയും മൗലികവും നൂതനവുമായ ആശയങ്ങളോ പരിഹാരങ്ങളോ ഉണ്ടാക്കാനുള്ള കഴിവും സമൂഹത്തിന് ഉപയോഗപ്പെടുത്താനുമായാണ് ഇതോടെ രാജ്യത്താദ്യമായി കമ്മീഷന്‍ നിലവില്‍ വരുന്നത്.


Advertisment