തിരുവനന്തപുരം: തീര സംരക്ഷണം പ്രധാന വിഷയമാണെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍. ചെല്ലാനത്തെ ടെട്രോപോഡ് കടല്‍ ഭിത്തി നിര്‍മാണം10 കിമി ആണ് തീരുമാനിച്ചിരുന്നത്. ബാക്കിയായത് 2.5 കി മി മാത്രമാണ്. കാലതാമസമില്ലാതെ ബാക്കി വന്ന കടല്‍ഭിത്തി നിര്‍മാണം ആരംഭിക്കുമെന്നും റോഷി അഗസ്റ്റിന്‍ പറഞ്ഞു.
പ്രദേശത്തെ ജനങ്ങളുടെ പ്രതിഷേധം സര്‍ക്കാരിന് എതിരല്ല.സമയബന്ധിതമായി തന്നെ പദ്ധതി പൂര്‍ത്തീകരിക്കും.സര്‍ക്കാര്‍ ഒീ േടുീ േപ്രദേശങ്ങളില്‍ പഠനം നടത്തി.കടല്‍ ആക്രമണം നേരിടുന്ന എല്ലാ ഹോട്സ്പോട്ടുകളിലെയും കടല്‍ ഭിത്തി നിര്‍മാണത്തിന് 4013 കോടി രൂപ എഡിബിയില്‍ നിന്ന് ലഭിക്കണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
കോട്ടയം മെഡിക്കല്‍ കോളേജില്‍ ഉപയോഗശൂന്യമായ കെട്ടിടം തകര്‍ന്നുവീണ വിഷയത്തിലും മന്ത്രി പ്രതികരിച്ചു. വളരെ ദുഃഖകരമായ കാര്യമാണ് സംഭവിച്ചത്. വിവാദങ്ങളില്‍ ജനങ്ങള്‍ക്ക് കാര്യങ്ങള്‍ വ്യക്തമായിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു