/sathyam/media/media_files/c67Fwvat3oGA0MnE5xgg.jpg)
തിരുവനന്തപുരം: ലോകത്തെ മികച്ച തുറമുഖങ്ങളില്‍ ഒന്നായി വിഴിഞ്ഞം മാറിയെന്നും ഇത് അഭിമാന നിമിഷമാണെന്നും സജി ചെറിയാന്‍. 100 കിലോമീറ്റര്‍ ചുറ്റളവിലാണ് അനുബന്ധ വികസനം ഉണ്ടാകുന്നതെന്നും മന്ത്രി സജി ചെറിയാന്‍ പറഞ്ഞു.
പ്രദേശത്തെ പരമ്പരാഗത മത്സ്യത്തൊഴിലാളികളെ ചേര്‍ത്ത് പിടിക്കണം എന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. പ്രദേശത്തെ സംഘടനകളെയും സാമുദായ നേതാക്കളെയും എല്ലാം കണക്കിലെടുത്താണ് സര്‍ക്കാര്‍ മുന്നോട്ട് പോയതെന്നും മന്ത്രി പറഞ്ഞു.
ഇതുവരെ 306 കോടി രൂപ ജീവനോപാധിയായി നല്‍കി കഴിഞ്ഞു. ഇനിയും നല്‍കാനുള്ള വര്‍ക്ക് എത്രയും പെട്ടെന്ന് ബാക്കി തുക വിതരണം ചെയ്യും. മത്സ്യത്തൊഴിലാളി മേഖലയിലെ ചെറിയ കാര്യങ്ങള്‍ പോലും സര്‍ക്കാര്‍ വലിയ താല്‍പര്യത്തോടെയാണ് കാണുന്നതെന്നും മന്ത്രി സജി ചെറിയാന്‍ പറഞ്ഞു.
മുതലപ്പൊഴിയിലെ ഹാര്‍ബര്‍ നിര്‍മ്മാണം ആരംഭിച്ചു. പ്രകൃതി ദുരന്തത്തിന്റെ ഭാഗമായി മണല്‍ ഇടിഞ്ഞ പ്രശ്നമുണ്ടായിരുന്നു, 24 മണിക്കൂര്‍ കൊണ്ട് പരിഹാരം കണ്ടു. ലൈഫ് മിഷനില്‍ വീടുകള്‍ നിര്‍മ്മിച്ചു നല്‍കിയെന്നും മന്ത്രി പറഞ്ഞു.
കേരളത്തിന്റെ തീരമേഖലയില്‍ സന്തോഷത്തിന്റെ ആഹ്ലാദത്തിന്റെയും സാഹചര്യമൊരുങ്ങിക്കഴിഞ്ഞു. തീരമേഖലയിലെ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ വിദ്യാഭ്യാസം നല്‍കുന്ന രാജ്യത്തെ ഏക സംസ്ഥാനമാണ് കേരളമെന്നും മന്ത്രി പറഞ്ഞു.