5 ലക്ഷം ടിഇയു കൈമാറ്റം ചെയ്യുക എന്നത് ഒരു പുതിയ തുറമുഖത്തെ സംബന്ധിച്ചിടത്തോളം ചരിത്രത്തില്‍ അടയാളപ്പെടുത്തേണ്ട നാഴികക്കല്ലെന്ന് മന്ത്രി വി എന്‍ വാസവന്‍

: 5 ലക്ഷം ടിഇയു കൈമാറ്റം ചെയ്യുക എന്നത് ഒരു പുതിയ തുറമുഖത്തെ സംബന്ധിച്ചിടത്തോളം ചരിത്രത്തില്‍ അടയാളപ്പെടുത്തേണ്ട നാഴികക്കല്ലാണെന്ന് മന്ത്രി വി എന്‍ വാസവന്‍.

New Update
v n vasavan.jpg

തിരുവനന്തപുരം: 5 ലക്ഷം ടിഇയു കൈമാറ്റം ചെയ്യുക എന്നത് ഒരു പുതിയ തുറമുഖത്തെ സംബന്ധിച്ചിടത്തോളം ചരിത്രത്തില്‍ അടയാളപ്പെടുത്തേണ്ട നാഴികക്കല്ലാണെന്ന് മന്ത്രി വി എന്‍ വാസവന്‍. ഈ നേട്ടമാണ് വിഴിഞ്ഞം തുറമുഖം ചുരുങ്ങിയ സമയത്തിനുള്ളില്‍ കൈവരിച്ചിരിക്കുന്നതെന്നും അദ്ദേഹം കുറിച്ചു.

പോസ്റ്റിന്റെ പൂര്‍ണരൂപം...


Advertisment

അഞ്ചുലക്ഷം എന്നത് ഒരു ചെറിയ സംഖ്യ അല്ല...
5 ലക്ഷം ടിഇയു കൈമാറ്റം ചെയ്യുക എന്നത് ഒരു പുതിയ തുറമുഖത്തെ സംബന്ധിച്ചിടത്തോളം ചരിത്രത്തില്‍ അടയാളപ്പെടുത്തേണ്ട നാഴികകല്ലാണ്.


ഈ നേട്ടമാണ് വിഴിഞ്ഞം തുറമുഖം ചുരുങ്ങിയ സമയത്തിനുള്ളില്‍ കൈവരിച്ചിരിക്കുന്നത്. വിഴിഞ്ഞത്തിന്റെ അഭിമാനകരമായ ഒരു കാല്‍വെപ്പാണിത്.


ഇതുവരെ 246 കപ്പലുകളിലായി 501847 ടിയുഇ ചരക്കുനീക്കമാണ് നടത്തിയത്. ആദ്യഘട്ടത്തില്‍ വാര്‍ഷിക ശേഷിയായി കണക്കാക്കിയിരിക്കുന്നത് 10 ലക്ഷം ടിയുഇ ആണ്.


2024 ജൂലൈയിലാണ് വിഴിഞ്ഞത്ത് ട്രയല്‍ ഓപ്പറേഷന്‍ തുടങ്ങിയത്. കൊമേഴ്‌സ്യല്‍ ഓപ്പറേഷന്‍ തുടങ്ങിയത് 2024 ഡിസംബറിലാണ്. ഇത്രയും ചുരുങ്ങിയ സമയത്തിനുള്ളില്‍ ഈ നേട്ടം കൈവരിക്കാനായത് ആഗോള മാരിടൈം ഭൂപടത്തിലെ വിഴിഞ്ഞം തുറമുഖത്തിന്റെ പ്രാധാന്യമാണ് അടിവരയിടുന്നത്.


Advertisment