ഉച്ചഭക്ഷണ പദ്ധതിയില്‍ ഉള്‍പ്പെട്ട 26,16,657 വിദ്യാര്‍ത്ഥികള്‍ക്ക് 4 കിലോഗ്രാം വീതം അരി വിതരണം ചെയ്യുമെന്ന് മന്ത്രി വി ശിവന്‍കുട്ടി

ഉച്ചഭക്ഷണ പദ്ധതിയില്‍ ഉള്‍പ്പെട്ട 26,16,657 വിദ്യാര്‍ത്ഥികള്‍ക്ക് 4 കിലോഗ്രാം വീതം അരി വിതരണം ചെയ്യുമെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. 

New Update
sivankutty

തിരുവനന്തപുരം:  ഉച്ചഭക്ഷണ പദ്ധതിയില്‍ ഉള്‍പ്പെട്ട 26,16,657 വിദ്യാര്‍ത്ഥികള്‍ക്ക് 4 കിലോഗ്രാം വീതം അരി വിതരണം ചെയ്യുമെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. 


Advertisment

പദ്ധതിയില്‍ ഉള്‍പ്പെടുന്ന പ്രീ-പ്രൈമറി മുതല്‍ എട്ടാം ക്ലാസ്സുവരെയുള്ള കുട്ടികള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായി കേരള സ്റ്റേറ്റ് സിവില്‍ സപ്‌ളൈസ് കോര്‍പ്പറേഷന്റെ (സപ്ലൈക്കോ) കൈവശം സ്റ്റോക്ക് ഉള്ള 17,417 മെട്രിക് ടണ്‍ അരിയില്‍ നിന്നാണ് വിതരണം ചെയ്യുന്നത്. 


ഇതിനായി പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് അനുമതി നല്‍കുന്ന ഉത്തരവ് പുറത്തിറങ്ങി. അരി സപ്‌ളൈക്കോ സ്‌ക്കൂളുകളില്‍ നേരിട്ട് എത്തിച്ച് നല്‍കും. സ്‌കൂള്‍ അവധിക്കാലത്തിനു മുന്നോടിയായാണ് വിദ്യാര്‍ത്ഥികള്‍ക്ക് അരി വിതരണം ചെയ്യുന്നത്.

Advertisment