‘ഋതു’ ‘അമ്മത്തൊട്ടിലി’ലെത്തി 600-ാമത്തെ കണ്‍മണിക്ക് പേരിട്ട് മന്ത്രി വീണാ ജോർജ്

New Update
child ammathottil.jpg

തിരുവനന്തപുരം:  600-ാമത്തെ കണ്‍മണി  ‘ഋതു’. സംസ്ഥാന ശിശുക്ഷേമ സമിതി തിരുവനന്തപുരത്ത് സ്ഥാപിച്ചിട്ടുള്ള അമ്മത്തൊട്ടിലിൽ ശനിയാഴ്ച പകൽ 11.40-ന് അവൾ എത്തി.  7 ദിവസം പ്രായം തോന്നിക്കുന്ന 3.4 കിലോഗ്രാം ഭാരവുമുള്ള പെൺകുഞ്ഞ് സമിതിയുടെ ദത്തെടുക്കൽ കേന്ദ്രത്തിൽ പരിചരണയ്ക്കായി എത്തി.

Advertisment

സമിതി സംഘടിപ്പിച്ചു വരുന്ന കിളിക്കൂട്ടം അവധിക്കാല ക്യാമ്പിലെത്തിയ മന്ത്രി വീണ ജോർജ്ജ്, ജന്മം കൊടുത്ത കുരുന്നുകളെ സ്വയം നശിപ്പിക്കാതെ സർക്കാരിനു കൈമാറണം എന്ന് അഭ്യർത്ഥിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ശനിയാഴ്ച പകൽ സമയത്ത് പുതിയ അതിഥിയുടെ വരവ്. സർക്കാരിൻറെ സംരക്ഷണയിലേക്ക് കുട്ടി എത്തിയ വിവരം ജനറൽ സെക്രട്ടറി ജി.എൽ. അരുൺഗോപി മന്ത്രിയെ അറിയിക്കുകയും കുരുന്നു ജീവനെ നശിപ്പിക്കാതെ അമ്മത്തൊട്ടിലിൽ എത്തിച്ച അജ്ഞാത വ്യക്തിയെ അഭിനന്ദിക്കുകയും കുട്ടിക്ക് ‘ഋതു’ എന്ന് പേരിടുകയും ചെയ്തു.

അതിഥിയുടെ വരവ് അറിയിച്ചുകൊണ്ട് ദത്തെടുക്കൽ കേന്ദ്രത്തിൽ ബീപ് സന്ദേശം എത്തിയ ഉടൻതന്നെ ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സും ആയമാരും സുരക്ഷാ ജീവനക്കാരും ചേർന്ന് ദത്തെടുക്കൽ കേന്ദ്രത്തിൽ എത്തിച്ച കുഞ്ഞ് ആരോഗ്യ പരിശോധനകൾക്കായി തൈക്കാട് കുട്ടികളുടേയും സ്ത്രീകളുടേയും ആശുപത്രിയിൽ എത്തിച്ചു. പൂർണ്ണ ആരോഗ്യവതിയായ കുരുന്ന് സമിതിയുടെ തിരുവനന്തപുരം ദത്തെടുക്കൽ കേന്ദ്രത്തിൽ പരിചരണയിലാണ്.

 

Advertisment