മസ്റ്ററിംഗ് പ്രവര്‍ത്തനങ്ങളിലെ സംസ്ഥാനത്തിന്റെ മുന്നേറ്റത്തെ കേന്ദ്രം അഭിനന്ദിച്ചുവെന്ന് മന്ത്രി ജി ആര്‍ അനില്‍

സംസ്ഥാനത്തെ റേഷന്‍ വിതരണം ഇന്ത്യക്ക് മാതൃകയാണെന്ന് മന്ത്രി പറഞ്ഞു.

New Update
g r anil

തിരുവനന്തപുരം: മസ്റ്ററിംഗ് പ്രവര്‍ത്തനങ്ങളിലെ സംസ്ഥാനത്തിന്റെ മുന്നേറ്റത്തെ കേന്ദ്രം അഭിനന്ദിച്ചുവെന്ന് ഭക്ഷ്യവകുപ്പ് മന്ത്രി ജി ആര്‍ അനില്‍. മസ്റ്ററിംഗിന് കൂടുതല്‍ സമയം ആവശ്യപ്പെട്ടിട്ടുണ്ടെന്നും അത് പരിഗണിക്കാമെന്ന് കേന്ദ്രമന്ത്രി അറിയിച്ചതായും അദ്ദേഹം അറിയിച്ചു.


Advertisment

ഒ എം എസ് അനുസരിച്ച് കൂടുതല്‍ അരിയും ഗോതമ്പ് എടുക്കാനുള്ള ആവശ്യം ഉന്നയിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. എന്‍ ഒ സി പ്രകാരം തടസ്സപ്പെ ട്ട 207.56 കോടി രൂപ അനുവധിക്കുന്നതിലും അനുകൂല നിലപാട് ആണ് ലഭിച്ചത്.ല്ല് സംഭരണത്തിന് കിട്ടാന്‍ ഉള്ള തുകയും തന്നു തീര്‍ക്കാന്‍ ഉള്ള നടപടികള്‍ കേന്ദ്രം സ്വീകരിക്കും.


സംസ്ഥാനത്തെ റേഷന്‍ വിതരണം ഇന്ത്യക്ക് മാതൃകയാണെന്ന് മന്ത്രി പറഞ്ഞു. പൊതു വിതരണം 60 വര്‍ഷം പിന്നിടുന്ന വര്‍ഷമാണിതെന്നും ദേശീയ അടിസ്ഥലത്തില്‍ സെമിനാര്‍ സംഘടിപ്പിക്കുന്നുവെന്നും മന്ത്രി വ്യക്തമാക്കി. സെമിനാറില്‍ കേന്ദ്രമന്ത്രി പങ്കെടുക്കുമെന്നും മന്ത്രി ജി ആര്‍ അറിയിച്ചിട്ടുണ്ട്.

Advertisment