/sathyam/media/media_files/c67Fwvat3oGA0MnE5xgg.jpg)
തിരുവനന്തപുരം: ശുചിത്വ സാഗരം സുന്ദര തീരം ഏകദിന പ്ലാസ്റ്റിക് നിര്‍മാര്‍ജ്ജന യജ്ഞത്തിന് തുടക്കം കുറിച്ചു. ശംഖുമുഖത്ത് മന്ത്രിമാരായ എം ബി രാജേഷ്, സജി ചെറിയാന്‍ എന്നിവരാണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. എല്ലാവരും ഒന്നിച്ചാല്‍ ശുചിത്വ സാഗരം പദ്ധതി വിജയിക്കമെന്ന് മന്ത്രി സജി ചെറിയാന്‍ പ്ലാസ്റ്റിക് നിര്‍മാര്‍ജ്ജന യജ്ഞത്തിന് തുടക്കം കുറിച്ചു കൊണ്ട് പറഞ്ഞു.
12000 വോളന്റിയര്‍മാരെ വിന്യസിച്ചാണ് പ്ലാസ്റ്റിക് നിര്‍മാര്‍ജ്ജന യജ്ഞം നടത്തുന്നത്. എല്ലാ മാസവും രണ്ടാം ശനിയാഴ്ച ഈ ശുചീകരണം നടത്തുമെന്നും 200 മീറ്റര്‍ ഇടയില്‍ ഓരോ പ്ലാസ്റ്റിക് ബോട്ടില്‍ ബൂത്ത് സ്ഥാപിക്കുമെന്നും മന്ത്രി സജി ചെറിയാന്‍ പറഞ്ഞു.
പ്ലാസ്റ്റിക്ക് നിര്‍മാര്‍ജനത്തിന് വലിയ ബോധവത്കരണം ആവശ്യമാണ്. ബോട്ടിലുകള്‍ ഹരിത കര്‍മ്മ സേന വഴി ശേഖരിക്കും. ഇതിലൂടെ തീരം പ്ലാസ്റ്റിക് മുക്തമാക്കാമെന്നും മന്ത്രി പറഞ്ഞു. കടലിലെ പ്ലാസ്റ്റിക് സാന്നിധ്യം വളരെ കൂടുതലാണെന്നും ഇത് പൂര്‍ണ്ണമായും നിര്‍മാര്‍ജനം ചെയ്യാന്‍ സാധിക്കണം. ഇല്ലെങ്കില്‍ കേരളം ഭാവിയില്‍ വലിയ പ്രത്യാഘാതം നേരിടേണ്ടി വരുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു,
എല്ലാവരും ഒന്നിച്ചാല്‍ മാത്രമെ ശുചിത്വ സാഗരം പദ്ധതി വിജയിക്കൂ എന്നും മന്ത്രി പറഞ്ഞു. 24 തുറമുഖങ്ങളിലും കൊല്ലത്ത് നടത്തുന്ന പദ്ധതി നടപ്പിലാക്കും. കടലില്‍ പ്ലാസ്റ്റിക് വലിച്ചെറിയാതിരിക്കാന്‍ ജനങ്ങള്‍ ശ്രദ്ധിക്കണമെന്നും. ജലാശയങ്ങളില്‍ പ്ലാസ്റ്റിക് നിക്ഷേപിക്കാതിരിക്കാന്‍ ബോധവല്‍ക്കരണം അത്യാവശ്യമാണെന്നും മന്ത്രി പറഞ്ഞു.