പാലക്കാട്: ഒറ്റപ്പാലത്ത് യുവതിയെയും രണ്ടു കുട്ടികളെയും കാണ്മാനില്ലെന്ന് പരാതി. ഒറ്റപ്പാലം സ്വദേശിനിയായ ബാസില, മക്കളായ റബിയുള്‍ ഗസീ, ഗനീം നാഷ് എന്നിവരെയാണ് കാണാതായത്. ഇന്നലെ ഉച്ചയ്ക്ക്ശേഷമാണ് കാണാതായത്.
ഒറ്റപ്പാലത്തെ ബാസിലയുടെ വീട്ടില്‍ നിന്നും ഭര്‍ത്താവിന്റെ പട്ടാമ്പിയിലെ വീട്ടിലേക്ക് ഉച്ചക്ക് ശേഷം ഇറങ്ങിയതായിരുന്നു ബാസിലയും മക്കളും. തുടര്‍ന്ന് ഭര്‍ത്താവിന്റെ ഫോണിലേക്ക് ശബ്ദ സന്ദേശം അയക്കുകയായിരുന്നു. ഞങ്ങള്‍ പട്ടാമ്പിയിലെ വീട്ടിലേക്ക് വരുന്നില്ല എന്നായിരുന്നു സന്ദേശം.
തുടര്‍ന്ന് സന്ദേശത്തില്‍ നിന്നും റെയില്‍വേ സ്റ്റേഷനിലെ ശബ്ദം ഉണ്ടായിരുന്നതിനാല്‍ ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷന് കേന്ദ്രീകരിച്ച് കുടുംബം അന്വേഷണം നടത്തുകയായിരുന്നു. നാലുമണിയോടെ ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിയതായി സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമായിട്ടുണ്ട്.
കോയമ്പത്തൂര്‍ ഭാഗത്തേക്ക് പോകുന്ന ട്രെയിനുകളാണ് ഈ സമയത്ത് സ്റ്റേഷനില്‍ ഉണ്ടായിരുന്നത്. ഒറ്റപ്പാലം പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചിട്ടുണ്ട്.