/sathyam/media/media_files/lbvvQP3k1p7I46HPrhWY.jpg)
ആലപ്പുഴ: രാജ്യ പുരോഗതിയ്ക്കും സാഹോദര്യത്തിനും മതേതരത്വത്തിനും പ്രാധാന്യം നല്‍കുന്ന ഇന്ത്യാ മുന്നണി അധികാരത്തില്‍ വരുമെന്നും ഈ തെരഞ്ഞെടുപ്പോടെ മോദി സര്‍ക്കാര്‍ തകര്‍ന്ന് തരിപ്പണമാകുമെന്നും കോണ്‍ഗ്രസ്സ് പ്രവര്‍ത്തക സമിതി അംഗവും കെപിസിസി പ്രചാരണ വിഭാഗം അദ്ധ്യക്ഷനുമായ രമേശ് ചെന്നിത്തല എംഎല്‍എ പറഞ്ഞു.
യുഡിഎഫ് പള്ളിപ്പാട് മണ്ഡലം യുഡിഎഫ് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിയ്ക്കുകയായിരുന്നു അദ്ദേഹം. പരാജയ ഭീതി പൂണ്ട് പ്രതിപക്ഷ രാഷ്ട്രീയ കക്ഷി നേതാക്കളെ വേട്ടയാടാന്‍ ശ്രമിയ്ക്കുകയാണ് മോദി സര്‍ക്കാര്‍ എന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. അനില്‍ തോമസ്, എ.കെ രാജൻ ,എം.കെ വിജയൻ, അഡ്വ.ബി രാജശേഖരൻ, ജോൺ തോമസ്സ്, അഡ്വ. വി. ഷുക്കൂർ, കെ കെ സുരേന്ദ്രനാഥ്, സുധീർ ആർ കെ, ബിനു ചുള്ളിയിൽ, തങ്കച്ചൻ കൊല്ല മലയിൽ, മുരളീധരൻ പിള്ള , സി. ജെ ജയപ്രകാശ്, കെ. എം രാജു തുടങ്ങിയവർ പങ്കെടുത്തു.
പുതിയതായി കോൺഗ്രസ്സ് പാർട്ടിയിലെക്ക് കടന്ന് വന്നവരെ രമേശ് ചെന്നിത്തല ഷാൾ അണിയിച്ച് സ്വീകരിച്ചു
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us