ന്യൂഡല്‍ഹി: ഇന്ത്യന്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ വിദേശ ബഹുമതികള്‍ നേടിയ പ്രധാനമന്ത്രി എന്ന റെക്കോര്‍ഡ് സ്വന്തമാക്കി നരേന്ദ്ര മോദി.
ഏകദേശം 25 രാജ്യങ്ങളുടെ പരമോന്നത ബഹുമതികളാണ് നരേന്ദ്ര മോദിക്ക് ലഭിച്ചിരിക്കുന്നത്. ഏറ്റവും ഒടുവിലായി മോദിക്ക് ലഭിച്ചത് ഘാനയുടെ പരമോന്നത ബഹുമതിയായ 'ദി ഓഫീസര്‍ ഓഫ് ദി ഓര്‍ഡര്‍ ഓഫ് ദി സ്റ്റാര്‍ ഓഫ് ഘാന' ആണ്.
ഗ്രാന്‍ഡ് ക്രോസ് ഓഫ് ദി ഓര്‍ഡര്‍ ഓഫ് മക്കാരിയോസ് 3- സൈപ്രസ്, ഗ്രാന്‍ഡ് കമാന്‍ഡര്‍ ഓഫ് ദി ഓര്‍ഡര്‍ ഓഫ് ദി സ്റ്റാര്‍ & കീ ഓഫ് ദി ഇന്ത്യന്‍ ഓഷ്യന്‍- മൗറീഷ്യസ്, ഓര്‍ഡര്‍ മുബാറക് അലി കബീര്‍ കുവൈത്ത്, ഓര്‍ഡര്‍ ഓഫ് ഫ്രീഡം- , ഗയാന, ഗ്രാന്‍ഡ് കമാന്‍ഡര്‍ ഓഫ് ദി ഓര്‍ഡര്‍ നൈജീരിയ, ഡൊമിനിക്ക അവാര്‍ഡ് ഓഫ് ഓണര്‍ ഡൊമിനിക്ക, ഗ്രാന്‍ഡ് ക്രോസ് ഓഫ് ദി ഓര്‍ഡര്‍ ഓഫ് ഓണര്‍ ഗ്രീസ്, ഓര്‍ഡര്‍ ഓഫ് സെന്റ് ആന്‍ഡ്രൂ ദി അപ്പോസ്തലന്‍ റഷ്യ, ഗ്രാന്‍ഡ് ക്രോസ് ഓഫ് ദി ലെജിയന്‍ ഓഫ് ഓണര്‍ ഫ്രാന്‍സ്, ലെജിയന്‍ ഓഫ് മെറിറ്റ്- യുഎസ്എ. ഓര്‍ഡര്‍ ഓഫ് ദി സായിദ് അവാര്‍ഡ് യുഎഇ, ഗ്രാന്‍ഡ് കോളര്‍ ഓഫ് ദി സ്റ്റേറ്റ് ഓഫ് പലസ്തീന്‍- പലസ്തീന്‍, തുടങ്ങിയവയാണ് നരേന്ദ്ര മോദിക്ക് ലഭിച്ചിട്ടുള്ള മറ്റ് പരമോന്നത ബഹുമതികള്‍. നിലവില്‍ പ്രധാനമന്ത്രി വിദേശ പര്യടനത്തിലാണ്.