New Update
/sathyam/media/media_files/fI3q1LknTEMle5k1d5Dc.jpg)
തിരുവനന്തപുരം: പാലോട് ചെല്ലഞ്ചിയില്‍ അമ്മയും മകളും വീട്ടില്‍ മരിച്ച നിലയില്‍. ചെല്ലഞ്ചി ഗീതാലയത്തില്‍ സുപ്രഭ (88), ഗീത (59) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടത്. അമിതമായി ഗുളിക കഴിച്ചതാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം. ഗീതയുടെ മൃതദേഹം വീടിന്റെ ഹാളിലും സുപ്രഭയുടെ മൃതദേഹം മുറിക്ക് ഉള്ളിലുമായിരുന്നു ഉണ്ടായിരുന്നത്.
Advertisment
12 സെന്റ് സ്ഥലവുമായി ബന്ധപ്പെട്ടുളള ഒരു സിവില്‍ കേസില്‍ വിധി എതിരായിരുന്നു. ഇതിന്റെ കടുത്ത മാനസിക സമ്മര്‍ദ്ദം ഉണ്ടായിരുന്നെന്ന് ബന്ധുക്കള്‍ പറഞ്ഞു. പാലോട് പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ നടത്തുന്നുണ്ട്.