പോക്സോ കേസ്: വിചാരണ കോടതി വിധിക്കെതിരെ മോൻസൻ മാവുങ്കൽ ഹൈക്കോടതിയിൽ

വിദ്യാഭ്യാസത്തിനുള്ള സഹായം വാഗ്ദാനം ചെയ്ത് വീട്ടുജോലിക്കാരിയുടെ മകളെ പലതവണ പീഡിപ്പിച്ചുവെന്നാണ് കേസ്

New Update
MONSON.webp

കൊച്ചി: പോക്സോ കേസിൽ വിചാരണ കോടതി വിധിക്കെതിരെ മോൻസൻ മാവുങ്കൽ ഹൈക്കോടതിയിൽ അപ്പീൽ നൽകി. ഹരജി ഫയലിൽ സ്വീകരിച്ച കോടതി സർക്കാറിന് നോട്ടീസ് അയച്ചു.

Advertisment

വിദ്യാഭ്യാസത്തിനുള്ള സഹായം വാഗ്ദാനം ചെയ്ത് വീട്ടുജോലിക്കാരിയുടെ മകളെ പലതവണ പീഡിപ്പിച്ചുവെന്നാണ് കേസ്. മോൻസനെതിരായ 13 കുറ്റങ്ങളിൽ പത്തെണ്ണവും ശരിവെച്ച എറണാകുളം പോക്സോ കോടതി 5,25,000 രൂപ പിഴയൊടുക്കണമെന്നും വിധിച്ചിരുന്നു.

2019ലായിരുന്നു കേസിനാസ്പദമായ സംഭവം. പെൺകുട്ടിയുടെ അമ്മ നൽകിയ പരാതിയിൽ എറണാകുളം നോർത്ത് പൊലീസാണ് കേസെടുത്തത്. പുരാവസ്തു തട്ടിപ്പ് കേസിൽ 2021 ൽ മോൻസൺ അറസ്റ്റിലായതിന് ശേഷമാണ് പെൺകുട്ടിയുടെ അമ്മ പരാതി നൽകിയത്.

monson mavunkal
Advertisment