/sathyam/media/media_files/2025/04/08/cVP7m5IQXGkL6q3q2bzl.webp)
ഡൽഹി : വക്കഫ് ഭേദഗതി ബിൽ പാർലമെന്റിന്റെ ഇരു സഭകളും പാസ്സാ ക്കിയശേഷം രാഷ്ട്രപതി ഒപ്പിട്ടതോടുകൂടി അത് നിയമമായി മാറിയിരിക്കുകയാണ്. അപ്പോഴും വിവാദങ്ങൾ ഇനിയും കെട്ടടങ്ങിയിട്ടില്ല. പല മുസ്‌ലിം സംഘടനകളും വഖഫ് നിയമ ഭേദഗതിക്കെതിരേ സുപ്രീം കോടതിയിലേക്ക് നീങ്ങിയി രിക്കുകയാണ്. ബംഗാളിലും ആസ്സാമിലും മുസ്‌ലിം സംഘടനകൾ വലിയ പ്രതിഷേധത്തിലുമാണ്.
എന്തുകൊണ്ടാണ് ഈ നിയമത്തെ പല മുസ്‌ലിം സംഘടനകളും നേതാക്കളും എതിർക്കുന്നത് ?
ബിജെപി സർക്കാർ മുസ്‌ലിം സമുദായവുമായി ബന്ധപ്പെട്ട നിയമ ങ്ങൾ കൊണ്ടുവരുമ്പോഴൊക്കെ അതിൽ വ്യാപകമായ എതിർപ്പു കൾ മുസ്‌ലിം സംഘടനകളെക്കൂടാതെ കോൺഗ്രസ്സും സ്ഥിരമായി സ്വീകരിച്ചു പോരുന്നുണ്ട്. മുത്തലാക്ക് നിരോധനവും കശ്മീരിലെ ആർട്ടിക്കിൾ 370 നിഷ്ക്രി യമാക്കിയതും ഒക്കെ ഏറെ വിവാദമായിരുന്നു.
എന്നാൽ ഇന്ന് പുരോഗമന മുസ്‌ലിം സമൂഹവും വനിതകളും മുത്ത ലാക്ക് നിരോധനത്തെ വ്യാപകമായി സ്വാഗതം ചെയ്യുകയാണ്. അത് പല തരത്തിലുള്ള സംവാദങ്ങളിലൂടെ സ്ത്രീകളിൽനിന്നുത ന്നെ വെളിവായതാണ്.
അതുപോലെ ജമ്മു കാശ്മീരിൽ ആർട്ടിക്കിൾ 370 ഇല്ലാതായതുമൂലം കാശ്മീരിൽ കല്ലേറുകളും പ്രകടനങ്ങളും നിലച്ചു. വികസനം വ്യാപ കമായി കാശ്മീരിൽ വന്നുതുടങ്ങി. സ്വാകാര്യ തൊഴിൽ ഉടമകൾ അവിടെ നി ക്ഷേപം ആരംഭിച്ചു. അഭ്യസ്തവിദ്യർക്ക് തൊഴിൽ ലഭി ക്കാൻ തുടങ്ങി. ജീവിത നിലവാരം തന്നെ കാശ്മീരിൽ മെച്ചപ്പെട്ടത് അവിടെ നടന്ന തെരഞ്ഞെടുപ്പിലെ വോട്ടിംഗ് ശതമാന വർദ്ധന യിൽ പ്രകടമാണ്. ജനം തീവ്ര വാദികളെ സഹായിച്ചിരുന്ന നില പാടും മാറിയിരിക്കുന്നു.ഇതൊക്കെ നമുക്ക് ദൃശ്യമാകുന്ന യാഥാ ർഥ്യ ങ്ങളാണ്.
ഇതിന്റെ ഫലമായി ഇന്ത്യൻ കാശ്‌മീരിനൊപ്പം ലയിക്കണമെന്ന ആവശ്യവുമായി വളരെ പിന്നോക്കം നിൽ ക്കുന്ന പാക്കിസ്ഥാന്റെ കൈവശമുള്ള കാശ്മീരിൽ ജനങ്ങൾ ദിനം പ്രതി പ്രക്ഷോഭങ്ങൾ നടത്തുന്നു. ഇന്ത്യൻ ഓപ്പൺ മാർക്കറ്റിൽ ഒരു കിലോ ഗോതമ്പു പൊടി 40 രൂപയ്ക്കു ലഭിക്കുമ്പോൾ പാക്കിസ്ഥാനിൽ വില 160 രൂപയാണ്. വലിയ വിലക്കയറ്റമാണ് പാക്കിസ്ഥാൻ നേരിടുന്നത്.
കാശ്മീരിൽ ഫാറൂക്ക് അബ്ദുല്ല,ഒമർ അബ്ദുല്ല, മെഹ്ബൂബ മുക്തി എന്നിവരുടെ നിലപാടുകളിലും മാറ്റം വന്നു.
ഇനി എന്താണ് വഖഫ് പ്രശ്‍നം എന്ന് നോക്കാം ?
വഖഫ് എന്നാൽ അള്ളാഹുവിന്റെ നാമത്തിൽ ദാനം ചെയ്തത് എന്നാണർത്ഥം. ഇപ്പോൾ കൊണ്ടുവന്ന ഈ ഭേദഗതിബിൽ സാധാരണ മുസ്‌ലിം ജനതയെ ദോഷമായി ബാധിക്കുമോ ?
ഒരിക്കലുമില്ല എന്നാണ് ഉത്തരേന്ത്യയിലെ പല മുസ്‌ലിം പണ്ഡിത രും മൗലവിമാരും പറയുന്നത്. ആൾ ഇന്ത്യ ഇമാം അസോസിയേ ഷന്റെ മൗലാന സാജിദ് റഷീദിന്റെ അഭിപ്രായത്തിൽ വഖഫ് ഭേദഗതിക്കെതിരേ ഒച്ചപ്പാടും ബഹളവുമുണ്ടാക്കുന്നത് കാലങ്ങളാ യി ആ സ്വത്തുക്കൾ കൈവശം വച്ചനുഭവിച്ചുകൊണ്ടിരിക്കുന്ന വഖഫ് ബോർഡിലെയും മുസ്‌ലിം പേഴ്സണൽ ലാ ബോർഡിലെയും അംഗങ്ങളായ മുസ്‌ലിം നേതാക്കൾ തന്നെയാണ്.
പാർലമെന്റിൽ വഖഫ് ഭേദഗതിക്കെതിരേ ഏറ്റവും കൂടുതൽ ഒച്ച പ്പാടുണ്ടാക്കുകയും ബിൽ വലിച്ചുകീറുക യും ചെയ്ത AIMIM പാർട്ടി തലവൻ അസദുദ്ദീൻ ഒവൈസി ഹൈദരാബാദിൽ വഖഫിന്റെ 5000 കോടി രൂപ വിലവരുന്ന വസ്തുവകകൾ വർഷങ്ങളായി കൈവശം വച്ചനുഭവിച്ചുവരുകയാണ്. അതിൽ സ്‌കൂളുകൾ, ആശു പത്രികൾ, കെട്ടിടങ്ങൾ, സ്ഥാപനങ്ങൾ,കടകൾ ഒക്കെയായുള്ള വാടകതന്നെ കോടികളാണ് മാസം തോറും അദ്ദേഹത്തിന് ലഭി ക്കുന്നത്. അത് കൈവിട്ടുകളയാൻ അദ്ദേഹമല്ല ആരെങ്കിലും ആഗ്രഹിക്കുമോ ?
അതുപോലെ സമുദായത്തിലെ ഉന്നതർ പലരും ഈ സ്വത്തുവക കൾ അനധികൃതമായി കൈവശം വച്ചിരിക്കുകയാണ്. വഖഫ് സ്വത്തുക്കൾക്ക് കൃത്യമായ കണക്കുകളോ ഓഡിറ്റോ ഇല്ലാത്ത താണ് ഇതിനു കാരണം.
ഈ സ്വത്തുക്കളുടെ യഥാർത്ഥ ഉപഭോക്താക്കളാകേണ്ടത് മുസ്‌ലിം സമുദായത്തിലെ അശരണരും ദരിദ്രവിഭാഗങ്ങളുമാണ്. അവർക്ക തു ലഭിക്കുന്നണ്ടോ എന്നതാണ് പ്രസക്തമായ വസ്തുത ?
അതുപോലെതന്നെ വഖഫ് ബോർഡിലെ മറ്റുപലരും സമാനമായ രീതിയിൽ വഖഫ് സ്വത്തുക്കൾ കൈവശപ്പെടുത്തിയിട്ടുണ്ട് എന്നാ ണ് ശക്തമായ ആരോപണം.
മുസ്‌ലിം പേഴ്സണൽ ബോർഡിലെ ഒരു മെമ്പർ മാത്രം രാജസ്ഥാ നിൽ വഖഫിന്റെ ഏക്കർ കണക്കിന് ഭൂമി യാണ് കൈവശപ്പെ ടുത്തിയിരിക്കുന്നതെന്നും മൗലാന സാജിദ് റഷീദ് വെളിപ്പെടു ത്തുന്നു.
ഇന്ത്യൻ റെയിൽവേ , ആർമി എന്നിവകഴിഞ്ഞാൽ ഏറ്റവും കൂടുത ൽ ഭൂസ്വത്തു് വക്കഫിന്റെ പക്കലാ ണുള്ളത്. അതായത് 1.2 ലക്ഷം കോടി രൂപ രൂപ വിലമതിക്കുന്ന 9.4 ലക്ഷം ഏക്കർ ഭൂമിയും അതി ൽ 8.7 ലക്ഷം വിവിധ നിർമ്മിതികളും ഉൾക്കൊള്ളുന്നതാണ് ഇൻ ഡ്യയൊട്ടാകെയുള്ള വക്കഫ് ഭൂമി.
ഇസ്ലാമിൽ നിഷ്കർഷിച്ചിരിക്കുന്ന പ്രകാരം ദരിദ്രർക്കും, രോഗികൾ ക്കും, അനാഥർക്കും, വിധവകൾക്കും, അശരണർക്കുംവേണ്ടി വ്യ ക്തികളും സംഘടനകളും ദാനമായി നൽകിയതാണ് ഈ വഖഫ് ഭൂമികളും സ്വത്തുക്കളും എല്ലാം.
ഇന്ത്യയൊട്ടാകെ 30 വഖഫ് ബോർഡുകൾ നിലവിലുണ്ട്. വഖഫ് പ്രോപ്പർട്ടിയുമായി ബന്ധപ്പെട്ട പലതരത്തി ലുള്ള 40952 കേസുകൾ ഇപ്പോൾ വഖഫ് ട്രൈബുണലിനു മുന്നിലുണ്ട്.ഇതിൽ വഖഫ് ബോർ ഡിനെതിരേ 9942 കേസുകൾ ഫയൽ ചെയ്തിരിക്കുന്നത് മുസ്‌ലിം വനിതകളാണെന്നതും ശ്രദ്ധേയമാണ്.
ഇന്ത്യയിൽ മൊത്തമായി നോക്കിയാൽ മുസ്‌ലിം സമുദായത്തിലെ 90 % ജനവിഭാഗങ്ങളും പിന്നോക്കാവ സ്ഥയിലാണ് ജീവിക്കുന്നത്. ഇത്രയധികം വഖഫ് സ്വത്തുക്കൾ ഉണ്ടായിട്ടും അതിൻ്റെ ഗുണഭോ ക്താക്കൾ എന്തുകൊണ്ട് ഇവരല്ല എന്നതും ചിന്തനീയമാണ്. മു സ്‌ലിം സമുദായത്തിന്റെ മുഴുവൻ പിന്നോക്കാവസ്ഥയും പരിഹ രിക്കാൻ ഈ വഖഫ് സ്വത്തുക്കൾ പര്യാപ്തമാണെന്ന് പല മതപണ്ഡി തരും അഭിപ്രായപ്പെടുന്നു.
വഖഫ് സ്വത്തുക്കൾ കാലാകാലങ്ങളായി കയ്യടക്കിവച്ചിരിക്കുന്ന സമുദായത്തിലെ ഒവൈസിയെപ്പോലെയും, വഖഫ് അംഗങ്ങളെ പ്പോലെയും, മുസ്‌ലിം പേഴ്സണൽ ലോ ബോർഡ് മെമ്പർമാരെപ്പോ ലെയും ഉള്ള ആളുകളും ഈ സ്വത്തിന്റെ നിലവിലെ ഗുണഭോ ക്താക്കളായ ചിലരുമാണ് ഇപ്പോഴത്തെ വഖഫ് നിയമഭേദഗതിയെ എതി ർക്കുന്നതെന്നാണ് പലരും അഭിപ്രായപ്പെടുന്നത്.
എന്താണ് വഖഫ് നിയമം 1995 ഉം പുതിയ 2024 ഭേദഗതിയും തമ്മി ലുള്ള അന്തരമെന്ന് നോക്കാം..
1995 വഖഫ് സ്വത്തുക്കൾ രജിസ്‌ട്രേഷൻ ചെയ്യേണ്ട ആവശ്യമില്ല.
2024 എല്ലാ വഖഫ് സ്വത്തുക്കളും ജില്ലാ കളക്ടർ കാര്യാലയത്തിൽ രജിസ്റ്റർ ചെയ്യണം.
1995 വഖഫ് ദാനം നൽകുന്നതിൽ വ്യക്തമായ വിവരണമില്ല.
2024 വഖഫ് നൽകുന്നത് സ്വത്തിന്റെ അഥവാ ഭൂമിയുടെ ഉടമ തന്നെയായിരിക്കണം.
1995 സർക്കാർ ഭൂമി വഖഫ് ആയി പ്രഖ്യാപിക്കുന്നതിൽ വ്യക്ത തയില്ല.
2024 സർക്കാർ ഭൂമി വഖഫ് ആയി പ്രഖ്യാപിക്കാൻ കഴിയില്ല.
1995 വഖഫ് ട്രൈബ്യുണൽ, വിവാദങ്ങളിൽ അന്തിമതീർപ്പു കല്പി ക്കും.
2024 ജില്ലാ കളക്ടർ,വഖഫ് ഭൂമി- സ്വത്ത് വിവാദത്തിൽ അന്തിമ തീരുമാനം എടുക്കും.
1995 വാക്കലുള്ള അംഗീകാരം സ്വീകാര്യമാണ്.
2024 വാക്കാലുള്ള അംഗീകാരം സ്വീകാര്യമല്ല. നിയമപരമായ രജിസ്ട്രേഷനില്ലാതെയുള്ള വഖഫ് കൈമാറ്റം വിവാദമായി കണക്കാക്കും.
1995 ഉപയോഗം അടിസ്ഥാനമാക്കി അംഗീകരിക്കപ്പെട്ട ഭൂമി വഖഫ് ആയി കണക്കാക്കപ്പെടും.
2024 ഉപയോഗം എന്ന പദം മാറ്റി നിയമപരമായ രേഖകളുള്ള ഭൂമി എന്നാക്കിയിരിക്കുന്നു.
1995 വഖഫ് ട്രിബുണലിന്റെ വിധി അന്തിമമായിരിക്കും.
2024 വിവാദത്തിൽ ഇനിമുതൽ ഹൈക്കോടതിയിൽ അപ്പീൽ നൽകാവുന്നതാണ്.
1995 വഖഫ് സ്വത്തുക്കളുടെ ഓഡിറ്റ് ആവശ്യമില്ല.
2024 കേന്ദ്രസർക്കാർ വഖഫ് സ്വത്തുക്കളുടെ ഓഡിറ്റ് നടത്താൻ ഉത്തരവ് നൽകാവുന്നതാണ്.
1995 വനിതകൾക്കും അമുസ്ലീങ്ങൾക്കും വക്കഫ് ബോർഡിൽ സ്ഥാനമില്ല.
2024 വഖഫ് ബോർഡിൽ രണ്ട് അമുസ്‌ലിം അംഗങ്ങളും ഒരു വനി താ അംഗവും ഉണ്ടായി രിക്കും. ഷിയാ, സുന്നി,ബോഹ്റ, ആഗാഖാ നി തുടങ്ങിയ പിന്നോക്ക മുസ്‌ലിം വിഭാഗങ്ങൾക്ക് വഖഫ് ബോർ ഡിൽ സ്ഥാനം നൽകപ്പെടും.
പുതിയ ഭേദഗതിയിൽ വഖഫ് സ്വത്തുക്കളുടെ വിവരണം ഡേറ്റാ ബേസ്[പോർട്ടലിൽ തയ്യാറാക്കാനും വഖഫ് ഭൂമി തെറ്റായി പ്രഖ്യാ പിക്കുന്നതു തടയാനും ഉള്ള പുതിയ വകുപ്പുകൾ 3a,3b,3c ചേർക്കാനും നിർദ്ദേശമുണ്ട്.