ഇന്ദിരാ ഗാന്ധിയായി കങ്കണ, എമര്‍ജന്‍സി ജൂണ്‍ 14ന് തിയറ്ററുകളില്‍

New Update
1407685-kangana-ranaut22.jpg

മുംബൈ: മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയായി കങ്കണ റണൗട്ട് അഭിനയിക്കുന്ന 'എമര്‍ജന്‍സി' ജൂണ്‍ 14ന് തിയറ്ററുകളിലെത്തും. സീ സ്റ്റുഡിയോസും മണികർണിക ഫിലിംസും ചേർന്ന് നിര്‍മിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നതും കങ്കണ തന്നെയാണ്.

Advertisment

"എമര്‍ജന്‍സി ഞാനേറെ ആഗ്രഹിച്ച സിനിമയാണ്. മണികർണികയ്ക്ക് ശേഷമുള്ള എന്‍റെ രണ്ടാമത്തെ സംവിധാന ഉദ്യമവും. ഈ സിനിമക്കായി ദേശീയ,അന്തര്‍ദേശീയ പ്രതിഭകളെ ഞങ്ങള്‍ ഒരുമിച്ചുകൊണ്ടുവന്നു'' കങ്കണ പറഞ്ഞു. കഥാപാത്രത്തിനായി ഗംഭീര മേക്കോവറാണ് കങ്കണ നടത്തിയിരിക്കുന്നത്. ഇന്ദിരയുമായി അത്ഭുതപ്പെടുത്തുന്ന സാമ്യമാണ് കങ്കണക്ക്. റിതേഷ് ഷായാണ് തിരക്കഥയും സംഭാഷണവും നിര്‍വഹിച്ചിരിക്കുന്നത്.അനുപം ഖേർ, മഹിമ ചൗധരി, മിലിന്ദ് സോമൻ, ശ്രേയസ് തൽപാഡെ, സതീഷ് കൗശിക് എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍. മലയാളി താരം വിശാഖ് നായരാണ് സഞ്ജയ് ഗാന്ധിയുടെ വേഷത്തിലെത്തുന്നത്.

Advertisment