പണയംവെക്കാൻ കൊണ്ടുവന്നത് മുക്കുപണ്ടം: സഹകരണ ബാങ്ക് ജീവനക്കാരന്‍ പിടിയിൽ

New Update
fake gold

കണ്ണൂര്‍ : കാനറ ബാങ്ക് പേരാവൂര്‍ ശാഖയില്‍ മുക്കുപണ്ടം പണയംവെക്കാൻ ശ്രമിച്ച സഹകരണ ബാങ്ക് ജീവനക്കാരനെതിരെ പോലീസ് കേസെടുത്തു. മുഴക്കുന്ന് സഹകരണ ബാങ്ക് സായാഹ്ന ശാഖ ജീവനക്കാരന്‍ വിളക്കോട് വേണ്ടേക്കുംചാല്‍ വീട്ടില്‍ വി.സി. സുരേഷിനെതിരെയാണ് പേരാവൂര്‍ പോലീസ് കേസെടുത്തത്. ബുധനാഴ്ചയാണ് കേസിനാസ്പദമായ സംഭവം. കനറാ ബാങ്ക് പേരാവൂര്‍ ശാഖയില്‍ ഒന്‍പത് പവന്‍ (72 ഗ്രാം) മുക്കുപണ്ടം പണയപ്പെടുത്താനെത്തിയ സുരേഷിനെ ബാങ്ക് മാനേജരുടെ പരാതിയില്‍ പേരാവൂര്‍ പോലീസെത്തി പിടികൂടുകയായിരുന്നു.

Advertisment

ഒരു വള, രണ്ട് ബ്രേസ് ലെറ്റ്, ഒരു പാദസരം എന്നിവയാണ് സുരേഷ് പണയംവെക്കാന്‍ ശ്രമിച്ചത്. ബാങ്കിലെ അപ്രൈസര്‍ പരിശോധിച്ചപ്പോഴാണ് മുക്കു പണ്ടമാണെന്ന് തിരിച്ചറിഞ്ഞത്. പേരാവൂര്‍ എസ്.ഐ. കെ.ജെ. ജോര്‍ജ് കേസെടുത്ത് വിശദമായ അന്വേഷണം തുടങ്ങിയിട്ടുണ്ട്. സി.പി.എം കാക്കയങ്ങാട് ലോക്കല്‍ കമ്മിറ്റിയംഗമാണ് സുരേഷ്.

Advertisment