ആളുകൾ സ്റ്റാറ്റസ് പതിവായി പരിശോധിക്കുന്നവരുമാണ്. സ്റ്റാറ്റസുകൾ ഒരു ആശയവിനിമയ രീതിയല്ലാതെ മറ്റൊന്നുമല്ല,' ഹൈക്കോടതി പറഞ്ഞു. മറ്റുള്ളവരോട് എന്തെങ്കിലും ആശയവിനിമയം നടത്തുമ്പോൾ വ്യക്തികൾ ഉത്തരവാദിത്തബോധത്തോടെ പെരുമാറണമെന്നും കോടതി പറഞ്ഞു. മാർച്ചിലാണ് കേസിനാസ്പദമായ സംഭവം. പ്രതി കിഷോർ ലാൻഡ്‌കർ തന്റെ വാട്സ്ആപ്പ് സ്റ്റാറ്റസിൽ ഒരു ചോദ്യം ഉന്നയിച്ചു. ഞെട്ടിക്കുന്ന ഫലങ്ങൾ ലഭിക്കുന്നതിന് ഗൂഗിളിൽ ഇതേ കുറിച്ച് തിരയാൻ തന്റെ സുഹൃത്തുക്കളോട് ആവശ്യപ്പെടുകയും ചെയ്തു.
എന്നാൽ ഇത് ഗൂഗിളിൽ തിരഞ്ഞപ്പോൾ മതവികാരം വ്രണപ്പെടുത്തുന്ന ആക്ഷേപകരമായ കാര്യങ്ങളാണ് കണ്ടതെന്ന് പരാതിയിൽ പറയുന്നു. താൻ മതവിദ്വേഷം പ്രചരിപ്പിക്കാൻ ഉദ്ദേശിച്ചല്ല സ്റ്റാറ്റസിട്ടതെന്ന് പ്രതി കോടതിയിൽ പറഞ്ഞു. തന്റെ നമ്പർ സേവ് ചെയ്തവർക്ക് മാത്രമേ സ്റ്റാറ്റസ് കാണാൻ സാധിക്കുകയുളളുവെന്നും കിഷോർ പറഞ്ഞു. പ്രതി അപ്‌ലോഡ് ചെയ്‌ത വാട്ട്‌സ്ആപ്പ് സ്റ്റാറ്റസ് ഗൂഗിളിൽ സെർച്ച് ചെയ്യാൻ മറ്റുള്ളവരെ പ്രേരിപ്പിച്ചു.
കുറ്റാരോപിതനായ വ്യക്തിക്ക് എന്താണ് വേണ്ടതെന്ന് വായിക്കാൻ പ്രേരിപ്പിച്ചതായും ബെഞ്ച് ഉത്തരവിൽ പറഞ്ഞു. പ്രതിയുടെ പ്രവർത്തി ബോധപൂർവവും ദുരുദ്ദേശ്യത്തോടെയുളളതുമാണെന്ന് പ്രഥമദൃഷ്ട്യാ തെളിഞ്ഞിട്ടുണ്ടെന്നും ഹൈക്കോടതി പറഞ്ഞു.