മുംബൈ ഭീകരാക്രമണം: എന്‍.ഐ.എ കസ്റ്റഡിയിലുള്ള സാക്ഷി കൊച്ചിയില്‍ നിന്ന് എന്ന് റിപ്പോര്‍ട്ട്. തഹാവൂര്‍ റാണയ്ക്കും ഹെഡ്ലിക്കും ഇന്ത്യയില്‍ എത്തിയപ്പോള്‍ ഇയാളാണ് സഹായം നല്‍കിയത്

മുംബൈ ഭീകരാക്രമണ കേസുമായി ബന്ധപ്പെട്ട് എന്‍ഐഎ കസ്റ്റഡിയിലുള്ള സാക്ഷി കൊച്ചിയില്‍ നിന്ന് എന്ന് റിപ്പോര്‍ട്ട്. തഹാവൂര്‍ റാണയ്ക്കും ഹെഡ്ലിക്കും ഇന്ത്യയില്‍ എത്തിയപ്പോള്‍ ഇയാളാണ് സഹായം നല്‍കിയത് എന്നാണ് എന്‍ഐഎ നല്‍കുന്ന വിവരം

New Update
Tahawwur Rana, Mumbai Attack Conspirator, Demands Three Things Amid NIA Grilling: 'Quran, Pen...'

കൊച്ചി: മുംബൈ ഭീകരാക്രമണ കേസുമായി ബന്ധപ്പെട്ട് എന്‍ഐഎ കസ്റ്റഡിയിലുള്ള സാക്ഷി കൊച്ചിയില്‍ നിന്ന് എന്ന് റിപ്പോര്‍ട്ട്. തഹാവൂര്‍ റാണയ്ക്കും ഹെഡ്ലിക്കും ഇന്ത്യയില്‍ എത്തിയപ്പോള്‍ ഇയാളാണ് സഹായം നല്‍കിയത് എന്നാണ് എന്‍ഐഎ നല്‍കുന്ന വിവരം.

Advertisment

ഇയാള്‍ക്കൊപ്പം തഹാവൂര്‍ റാണയെയും കൊച്ചിയില്‍ എത്തിച്ച് തെളിവ് ശേഖരിക്കാന്‍ എന്‍ഐഎ ഒരുങ്ങുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. റാണയെ ചോദ്യം ചെയ്യുന്ന ഉദ്യോഗസ്ഥ സംഘത്തില്‍ കൊച്ചി എന്‍ഐഎ യൂണിറ്റിലെ രണ്ടു ഉദ്യോഗസ്ഥരുമുണ്ട്. തഹാവൂര്‍ റാണയ്ക്ക് കൊച്ചിയിലടക്കം ആര് സഹായം നല്‍കി എന്നത് എന്‍ഐഎ അന്വേഷിക്കുന്നുണ്ട്.


ഭീകരരെ റിക്രൂട്ട് ചെയ്യാനാണ് കൊച്ചിയില്‍ എത്തിയതെന്ന് റാണ പറഞ്ഞുവെന്നുള്ള സൂചനകള്‍ പുറത്ത് വന്നിരുന്നു. ഇതിനിടെയാണ് റാണയെയും ഹെഡ്ലിയെയും ഇന്ത്യയില്‍ സഹായിച്ച ഒരാളെ എന്‍ഐഎ കസ്റ്റഡിയിലെടുത്തത്.


 റാണയുടെ നിര്‍ദ്ദേശപ്രകാരമാണ് ഹെഡ്ലിയെ ഇന്ത്യയില്‍ സ്വീകരിച്ചതെന്ന് ഇയാള്‍ മൊഴി നല്‍കിയത്. മുംബൈ ഭീകരാക്രമണത്തിന് പ്ലോട്ടൊരുക്കിയത് ദുബായിലെന്നാണ് സൂചന. ഐഎസ്ഐ ഏജന്റുമായി തഹാവൂര്‍ റാണ ആദ്യ ചര്‍ച്ച നടത്തിയത് ദുബായില്‍ വച്ചാണെന്നാണ് എന്‍ഐഎ കണ്ടെത്തിയിട്ടുള്ളത്.


 

Advertisment