മസ്‌കിനെ ചൊവ്വയിലേക്ക് അയക്കൂ. ടെസ്ല പ്രതിഷേധം കത്തുന്നു

ഇലോണ്‍ മസ്‌കിനെക്കുറിച്ചുള്ള പോസ്റ്റുകള്‍ പതിവായി പങ്കിടുന്ന ട്വിറ്റര്‍ ഉപയോക്താവ് ഡോഗ് ഡിസൈനര്‍ അടുത്തിടെ ടെസ്‌ലയിലെ പ്രതിഷേധങ്ങളിലെ ഒരു പോസ്റ്റര്‍ പങ്കുവെച്ചു. 

New Update
elon musk

വാഷിംഗ്ടണ്‍: ഇലോണ്‍ മസ്‌കിനെക്കുറിച്ചുള്ള പോസ്റ്റുകള്‍ പതിവായി പങ്കിടുന്ന ട്വിറ്റര്‍ ഉപയോക്താവ് ഡോഗ് ഡിസൈനര്‍ അടുത്തിടെ ടെസ്‌ലയിലെ പ്രതിഷേധങ്ങളിലെ ഒരു പോസ്റ്റര്‍ പങ്കുവെച്ചു. 

Advertisment

മസ്‌കിനെ ചൊവ്വയിലേക്ക് അയക്കൂ എന്നായിരുന്നു പോസ്റ്ററിലുണ്ടായിരുന്നത്. മസ്‌കിനെ ചൊവ്വയിലേക്ക് അയക്കാന്‍ അവര്‍ ആവശ്യപ്പെടുന്നത് ആരോടാണ് എന്നാണ് പോസ്റ്റര്‍ പങ്കുവെച്ചുകൊണ്ട് ഡോഗ് ഡിസൈനര്‍ കുറിച്ചത്.


ചൊവ്വയിലേക്ക് റോക്കറ്റ് നിര്‍മിക്കുന്ന ഒരേയൊരു വ്യക്തി മസ്‌ക് തന്നെയാണെന്നും അദ്ദേഹം കുറിച്ചു. സാക്ഷാല്‍ ഇലോണ്‍ മസ്‌കും ഈ തമാശയില്‍ പങ്കുചേര്‍ന്നു. 


രണ്ട് ചിരിക്കുന്ന ഇമോജികളുടെ കൂട്ടത്തില്‍ ചൊവ്വയിലേക്ക് പോകാന്‍ താന്‍ ശ്രമിക്കുകയാണെന്നായിരുന്നു മസ്‌ക് മറുപടിയായി കുറിച്ചത്. തുടര്‍ന്ന് ചൊവ്വയെ ലോകം കീഴടക്കും എന്ന മറ്റൊരു പോസ്റ്റും ഡിസൈനര്‍ പങ്കുവെച്ചു. അതിന് അതെ എന്നായിരുന്നു മസ്‌കിന്റെ മറുപടി.


2026 ആകുമ്പോഴേക്കും ചൊവ്വയിലേക്ക് ഒപ്റ്റിമസ് റോബോട്ടുകളെ കൊണ്ടുപോകാന്‍ സ്പേസ് എക്സിന്റെ സ്റ്റാര്‍ഷിപ്പ് ഉണ്ടാകുമെന്ന് മസ്‌ക് പ്രഖ്യാപിച്ചിരുന്നു. ഗ്രഹാന്തര പര്യവേഷണത്തിലേക്കുള്ള ഒരു ധീരമായ ചുവടുവയ്പ്പില്‍, 2026 അവസാനത്തോടെ ടെസ്ലയുടെ ഒപ്റ്റിമസ് ഹ്യൂമനോയിഡ് റോബോട്ടുകളെ സ്പേസ് എക്സിന്റെ സ്റ്റാര്‍ഷിപ്പ് റോക്കറ്റില്‍ ചൊവ്വയിലേക്ക് അയയ്ക്കാനുള്ള പദ്ധതികള്‍ മസ്‌ക് വിഭാവനം ചെയ്യുന്നത്.