Advertisment

"മുത്താരമ്മൻ പുരസ്കാരം" ഗായകൻ ജി.വേണുഗോപാലിന്

New Update
g venugopal mutharammal.jpg

നെയ്യാറ്റിൻകര :നൂറ്റാണ്ടുകളായി നെയ്യാറ്റിൻകര നഗരമധ്യത്തിൽ സ്വയംഭൂവായി കുടികൊള്ളുന്ന  മുത്താരമ്മൻ ക്ഷേത്രം വിശ്വാസികളുടെ അഭയകേന്ദ്രമാണ്. ഏപ്രിൽ 4 മുതൽ 10 വരെ നടക്കുന്ന അമ്മൻകൊട മഹാകുംഭാഭിഷേക  ഉത്സവത്തോടനു ബന്ധിച്ചാണ് പുരസ്കാര സമർപ്പണം നടക്കുന്നത്.

Advertisment

മുത്താരമ്മൻ ദേവസ്വം ട്രസ്റ്റ് രണ്ട് പതിറ്റാണ്ട് മുമ്പ് ആരംഭിച്ചതാണ് ഈ പുരസ്കാരം. സമൂഹത്തിലെ വിവിധ തുറകളിലെ വിശിഷ്ടരായ നിരവധി പ്രശസ്തർക്ക് ഇക്കാലയളവിൽ

 മുത്താരമ്മൻ പുരസ്കാരം സമ്മാനിക്കപ്പെട്ടിട്ടുണ്ട്.

ഏപ്രിൽ 6 ന് വൈകുന്നേരം ക്ഷേത്ര പ്രസിഡൻ്റ് ആർ. നടരാജന്റെ അധ്യക്ഷതയിൽ ചേരുന്ന സാംസ്കാരിക സമ്മേളനത്തിൽ നെയ്യാറ്റിൻകര മുൻസിപ്പൽ ചെയർമാൻ പി.കെ. രാജമോഹനൻ "മുത്താരമ്മൻ പുരസ്കാരം" ജി. വേണുഗോപാലിന് സമ്മാനിക്കും. 

ജൂനിയർ സിവിൽ ജഡ്ജ് ആയി നിയമിതയായ എം.ആർ. ആരതി, കേരള യൂണിവേഴ്സിറ്റിയിൽ നിന്നും ഫിസിക്സിൽ ഡോക്ടറേറ്റ് നേടിയ ജെ.എസ്. രേവതി എന്നിവർക്ക്  അനുമോദനവും മറ്റ് നിരവധി പേർക്ക് ജീവകാരുണ്യ സഹായങ്ങളും ചടങ്ങിൽ വിതരണം ചെയ്യുന്നു. നെയ്യാ. മുൻസിപ്പൽ വൈസ് ചെയർപേഴ്സൺ, സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻമാർ, കൗൺസിലർമാർ തുടങ്ങിയവർ ആശംസകൾ നേർന്നു സംസാരിക്കും.

Advertisment