/sathyam/media/media_files/hwGK99r1WOZnbZFNw6LT.jpg)
കൊച്ചി: അഭിമാനകരമായ വേള്‍ഡ് ഡ്വാര്‍ഫ് ഗെയിംസ് 2023-ല്‍ പങ്കെടുക്കുന്നതിനൊരുങ്ങുന്ന സിനിമോള്‍ കെ സെബാസ്റ്റ്യന് ഇന്ത്യയിലെ ഏറ്റവും വലിയ സ്വര്‍ണ പണയ എന്‍ബിഎഫ്സി ആയ മുത്തൂറ്റ് ഫിനാന്‍സ് പിന്തുണ നല്‍കും. ജര്‍മനിയിലെ കോളോണിലുള്ള ഡോയ്ഷ് സ്പോര്‍തോസ്കൂളില്‍ ജൂലൈ 28 മുതല്‍ ആഗസ്റ്റ് 5 വരെയാണ് മല്‍സരങ്ങള്‍ നടക്കുന്നത്. ഇവിടെ ബ്രെസ്ററ്സ്ട്രോക്, ഫ്രീസ്റ്റൈല്‍ നീന്തല്‍ ഇനങ്ങള്‍ക്ക് ഒപ്പം ഷോട്ട്പുട്ട്, ജാവലിന്‍ ത്രോ, ഡിസ്കസ് ത്രോ, ബോസിയ തുടങ്ങിയവയിലാണ് സിനിമോള്‍ മല്‍സരിക്കുക.
ലോകോത്തര നിലവാരത്തിലുള്ള ഡ്വാര്‍ഫ് കായികതാരമായ സിനിമോളെ ആദരിക്കുന്നതിനായി മുത്തൂറ്റ് ഫിനാന്‍സ് എറണാകുളം പ്രസ് ക്ലബ്ബില്‍ ഒരു ചടങ്ങു സംഘടിപ്പിച്ചു. ഈ നീക്കങ്ങളുടെ ഭാഗമായി സിനിമോളുടെ എല്ലാ യാത്രാ ചെലവുകളും മുത്തൂറ്റ് ഫിനാന്‍സ് വഹിക്കുന്നതായിരിക്കും.
കേരളത്തിലെ ഒരു ചെറിയ പട്ടണത്തില്‍ ജനിച്ച് എല്ലാ പ്രയാസങ്ങളും നേരിടേണ്ടി വന്നിട്ടും കായിക രംഗത്തെ കുറിച്ച് അതീവ താല്‍പര്യമുളളതും വലിയ സ്വപ്നങ്ങള്‍ കാണുന്ന വ്യക്തിയായിരുന്നു സിനിമോള്‍. വിവിധ ദേശീയ മല്‍സരങ്ങളില്‍ സിനിമോള്‍ പങ്കെടുത്തിട്ടുണ്ട്. 2022-ലെ ദേശീയ പാരാ സ്വിമ്മിങ് ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി മെഡല്‍ കരസ്ഥമാക്കി.
8ാംമത് വേള്‍ഡ് ഡ്വാര്‍ഫ് ഗെയിംസ് ലോകമെമ്പാടുമുള്ള ഡ്വാര്‍ഫ് കായികതാരങ്ങളെ അവരുടെ അസാമാന്യമായ കഴിവുകള്‍ പ്രദര്‍ശിപ്പിക്കുന്നതിന് ഒരുമിച്ച് കൊണ്ടുവരുന്ന ഒരു ആഗോള കായിക വേദിയാണ്.
സമീപകാലത്ത് രാജ്യത്തിന്‍റെ സാമൂഹ്യ, സാമ്പത്തിക പുരോഗതിയുമായി ബന്ധപ്പെട്ട് ഒരു നിര്‍ണായക ഘടകമായി കായിക രംഗം ഉയര്‍ന്നിട്ടുണ്ടെന്ന് സിനിമോളുടെ മുന്നേറ്റത്തേയും പ്രതിബദ്ധതയേയും കുറിച്ചു സംസാരിക്കവെ മുത്തൂറ്റ് ഫിനാന്‍സ് ഡെപ്യൂട്ടി മാനേജിങ് ഡയറക്ടര്‍ ജോര്‍ജ്ജ് എം ജോര്‍ജ്ജ് പറഞ്ഞു.
തന്‍റെ ഏറ്റവും മികച്ച കഴിവുകള്‍ പുറത്തെടുക്കാനും ഇന്ത്യയ്ക്ക് നേട്ടം കൊണ്ടുവരാനും താന്‍ പ്രതിജ്ഞാബദ്ധയാണ്. തന്‍റെ കഴിവുകളില്‍ വിശ്വസിച്ച് പിന്തുണ നല്‍കുന്ന മുത്തൂറ്റ് ഫിനാന്‍സിനോട് തന്‍റെ ഹൃദയത്തില്‍ നിന്നുള്ള നന്ദി അറിയിക്കുന്നു. അവരുടെ ഇടപെടലുകള്‍ തന്‍റെ യാത്രയില്‍ ഏറെ നിര്‍ണായക പിന്തുണയാണ് നല്‍കുന്നതെന്ന് സിനിമോള്‍ പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us