മുത്തൂറ്റ് ഫിന്‍കോര്‍പ്പിന് 35.48 ശതമാനം സംയോജിത വരുമാന വളര്‍ച്ച

137 വര്‍ഷത്തെ പാരമ്പര്യമുള്ള മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പിന്റെ  (ബ്ലൂ മുത്തൂറ്റ്) പതാകവാഹക കമ്പനിയും രാജ്യത്തെ മുന്‍നിര ബാങ്കേതര ധനകാര്യ സ്ഥാപനവുമായ മുത്തൂറ്റ് ഫിന്‍കോര്‍പ്പ് ലിമിറ്റഡ് 2025 സാമ്പത്തിക വര്‍ഷത്തിലെ രണ്ടാം പാദത്തില്‍ 59.68 കോടി രൂപയുടെ അറ്റാദായ വളര്‍ച്ചയാണ് കൈവരിച്ചത്.

New Update
Muthoot FinCorp- Logo1233

കൊച്ചി: 137 വര്‍ഷത്തെ പാരമ്പര്യമുള്ള മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പിന്റെ  (ബ്ലൂ മുത്തൂറ്റ്) പതാകവാഹക കമ്പനിയും രാജ്യത്തെ മുന്‍നിര ബാങ്കേതര ധനകാര്യ സ്ഥാപനവുമായ മുത്തൂറ്റ് ഫിന്‍കോര്‍പ്പ് ലിമിറ്റഡ് 2025 സാമ്പത്തിക വര്‍ഷത്തിലെ രണ്ടാം പാദത്തില്‍ 59.68 കോടി രൂപയുടെ അറ്റാദായ വളര്‍ച്ചയാണ് കൈവരിച്ചത്. ഇത് 2024 സാമ്പത്തിക വര്‍ഷത്തിലെ രണ്ടാം പാദത്തെ അപേക്ഷിച്ച് 28.46 ശതമാനം വര്‍ധനവോടെയാണ്.

Advertisment

രണ്ടാം പാദത്തിലെ സംയോജിത വായ്പ വിതരണം 15,633.50 കോടി രൂപയാണ്. ഇത് 2024 സാമ്പത്തിക വര്‍ഷത്തിലെ രണ്ടാം പാദത്തെ അപേക്ഷിച്ച് 9.34 ശതമാനം വര്‍ധനവ് രേഖപ്പെടുത്തി. നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ കമ്പനിയുടെ സംയോജിത വരുമാനം മുന്‍ സാമ്പത്തിക വര്‍ഷത്തിലെ രണ്ടാം പാദത്തെ അപേക്ഷിച്ച് 35.48 ശതമാനം വര്‍ധനയോടെ 2,113.78 കോടി രൂപയായി. 

മുത്തൂറ്റ് ഫിന്‍കോര്‍പ്പ് കൈകാര്യം ചെയ്യുന്ന വായ്പാ ആസ്തി 269.37 കോടി രൂപയുടെ അറ്റാദായത്തോടെ  41,873.15 കോടി രൂപയിലെത്തി. ഇത് 2024 സാമ്പത്തിക വര്‍ഷത്തിലെ ഇതേ പാദത്തെ അപേക്ഷിച്ച് 28.46 ശതമാനം വര്‍ധനയാണ് കൈവരിച്ചിരിക്കുന്നത്.

സ്റ്റന്‍ഡ് എലോണ്‍ കണക്കുകളനുസരിച്ച് മുത്തൂറ്റ് ഫിന്‍കോര്‍പ്പിന്റെ  നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തിലെ വായ്പ വിതരണം 12,741.80 കോടി രൂപയായി ഉയര്‍ന്നു. ഇത് 2024 ലെ രണ്ടാം പാദത്തെ അപേക്ഷിച്ച് 11.34 ശതമാനം വര്‍ധിച്ചു. 

അറ്റാദായം മുന്‍ വര്‍ഷത്തിലെ ഇതേ പാദത്തിലെ 90.90 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോള്‍ 118.02 ശതമാനം വളര്‍ച്ച നേടി 198.17 കോടി രൂപയായി ഉയര്‍ന്നു. മുത്തൂറ്റ് ഫിന്‍കോര്‍പ്പ് കൈകാര്യം ചെയ്യുന്ന ആസ്തി 2024 സാമ്പത്തിക വര്‍ഷത്തിലെ രണ്ടാംപാദത്തില്‍ നിന്നും 35.46 ശതമാനം വളര്‍ച്ചയോടെ ഈ പാദത്തില്‍ 27,043.35 കോടി രൂപയായി. 

നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ  ജൂലൈ-സെപ്റ്റംബര്‍ പാദത്തിലെ വരുമാനം മുന്‍ വര്‍ഷത്തിലെ ഇതേ പാദത്തിലെ വരുമാനത്തേക്കാള്‍ 46.44 ശതമാനം വര്‍ധനവോടെ  1,347.76 കോടി രൂപയായി.  2024 സാമ്പത്തിക വര്‍ഷത്തിലെ രണ്ടാം പാദത്തിലെ വരുമാനം 920.37 കോടി രൂപയായിരുന്നു.

 
2025 സാമ്പത്തിക വര്‍ഷത്തിലെ രണ്ടാം പാദത്തിലെ മുത്തൂറ്റ് ഫിന്‍കോര്‍പ്പിന്റെ പ്രകടനം എപ്പോഴും ലഭ്യമായ  ഉപഭോക്തൃ കേന്ദ്രീകൃത പരിഹാരങ്ങളിലൂടെ സാമ്പത്തിക ശാക്തീകരണം നടത്താനുള്ള കമ്പനിയുടെ പ്രതിബദ്ധതയുടെ തെളിവാണ്. 

തങ്ങളുടെ ഉപഭോക്താക്കളുടെ പ്രത്യേക ആവശ്യങ്ങള്‍ നിറവേറ്റുന്ന പദ്ധതികള്‍ അതൊരു വിപുലീകരണത്തിനുള്ള മൂലധനം ആവശ്യമായ മൈക്രോ-ബിസിനസായാലും അല്ലെങ്കില്‍ സുരക്ഷിതമായ സാമ്പത്തിക ഭാവി ആഗ്രഹിക്കുന്ന വ്യക്തികളായാലും തങ്ങള്‍ പരമ്പരാഗത സാമ്പത്തിക സേവനങ്ങളുടെ അതിരുകള്‍ ഭേദിച്ച് അവരെ സഹായിക്കാന്‍ സന്നദ്ധമാണെന്ന്  മുത്തൂറ്റ് ഫിന്‍കോര്‍പ്പ് ലിമിറ്റഡ് ചെയര്‍മാന്‍ തോമസ് ജോണ്‍ മുത്തൂറ്റ് പറഞ്ഞു. 

ഈ പാദത്തിലെ ഫലങ്ങള്‍ തങ്ങളുടെ ഉപഭോക്താക്കളുടെ തുടര്‍ച്ചയായ വിശ്വാസത്തിന്റെ പ്രതിഫലനമാണ് അവരെ പിന്തുണയ്ക്കാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്. തങ്ങളുടെ സേവന പാരമ്പര്യം പടുത്തുയര്‍ത്തുന്നതിനൊപ്പം അവരുടെ സാമ്പത്തിക ഭദ്രതയ്ക്കും അഭിലാഷങ്ങള്‍ക്കും പിന്തുണ നല്‍കുന്നുവെന്നും തോമസ് ജോണ്‍ മുത്തൂറ്റ് കൂട്ടിച്ചേര്‍ത്തു.

 
2025 സാമ്പത്തിക വര്‍ഷത്തിലെ രണ്ടാം പാദഫലങ്ങള്‍ പ്രഖ്യാപിക്കുന്നതില്‍ തങ്ങള്‍ സന്തുഷ്ടരാണെന്ന് മുത്തൂറ്റ് ഫിന്‍കോര്‍പ്പ് സിഇഒ ഷാജി വര്‍ഗീസ് പറഞ്ഞു. വിപണിയിലുടനീളം ഗണ്യമായ പുരോഗതി കണ്ടു. വരും പാദങ്ങളില്‍  തങ്ങളുടെ പദ്ധതികളും സേവനങ്ങളും കൂടുതല്‍ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം. 

സ്വര്‍ണ്ണ പണയ വായ്പകള്‍ തങ്ങളുടെ മുന്‍നിര സേവനമായി മാറും. ഉപഭോക്താക്കളുടെ ജീവിതത്തിലെ വിവിധ ഘട്ടങ്ങളിലെ ആവശ്യങ്ങള്‍ നിറവേറ്റുന്നുവെന്ന് ഉറപ്പാക്കുന്ന പദ്ധതികളില്‍ നിന്നും വിവിധ സേവന വിഭാഗങ്ങളിലേക്ക്  മാറാനുള്ള തങ്ങളുടെ പ്രയത്‌നം തുടരുക തന്നെ ചെയ്യും. 

ഈ പാദത്തിലെ ഫലങ്ങള്‍ കമ്പനിയുടെ വിപണിയിലെ പ്രകടനത്തെയും തങ്ങളുടെ ഉപഭോക്താക്കളുടെ തുടര്‍ച്ചയായ വിശ്വാസത്തെയുമാണ് കാണിക്കുന്നത്. 

ഉപഭോക്താക്കള്‍ക്ക് അവരുടെ അഭിലാഷങ്ങള്‍ നിറവേറ്റുന്നതിനുള്ള ഒരു ഉത്തേജകമാകാന്‍ തങ്ങളെപ്പോഴും പ്രതിജ്ഞാബദ്ധരാണ്. അങ്ങനെ രാഷ്ട്ര നിര്‍മ്മാണത്തില്‍ തങ്ങളും പങ്കാളികളാകുകയാണെന്നും ഷാജി വര്‍ഗീസ് കൂട്ടിച്ചേര്‍ത്തു.

Advertisment