/sathyam/media/media_files/2024/11/12/4p5HT0FWPbKjR1UQ0YDD.png)
കൊച്ചി: ഇന്‍ഷുറന്‍സ് പോളിസികള്‍ക്കായി ശ്രീറാം ജനറല്‍ ഇന്‍ഷുറന്‍സ് (എസ്ജിഐസി) മുത്തൂറ്റ് ഗ്രൂപ്പുമായി ധാരണയില്‍ ഒപ്പുവച്ചു. മുത്തൂറ്റ് സെക്യൂരിറ്റീസ് ലിമിറ്റഡിന്റെ ഉപഭോക്താക്കള്‍ക്ക് ഓണ്‍ലൈന്‍ പ്ലാറ്റ്ഫോം വഴി എസ്ജിഐയുടെ ജനറല്‍ ഇന്‍ഷുറന്‍സ് പോളിസികള്‍ എളുപ്പത്തില്‍ വാങ്ങാം.
പങ്കാളിത്തത്തിന്റെ ഭാഗമായി മുത്തൂറ്റ് സെക്യൂരിറ്റീസ് ലിമിറ്റഡിന്റെ സി.ഇ.ഒ. രാഗേഷ് ജി.ആര്‍., ശ്രീറാം ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനി എക്‌സിക്യൂട്ടീവ് ഡയറക്ടറും ചീഫ് മാര്‍ക്കറ്റിംഗ് ഓഫീസറുമായ അഫ്താബ് അല്‍വി എന്നിവര്‍ ചേര്‍ന്ന് കരാര്‍ ഒപ്പിട്ടു.
ഈ സഹകരണത്തിലൂടെ ഉപഭോക്താക്കള്‍ക്ക് തടസ്സങ്ങള്‍ ഇല്ലാതെ സൗകര്യപ്രദമായ മോട്ടര്‍,ഫയര്‍, എഞ്ചിനീയറിംഗ്,ഹെല്‍ത്ത് തുടങ്ങിയ ജനറല്‍ ഇന്‍ഷുറന്‍സ് ഉത്പന്നങ്ങള്‍ എപ്പോള്‍ വേണമെങ്കിലും വാങ്ങാം. ഈ പങ്കാളിത്തത്തോടെ, മുത്തൂറ്റ് സെക്യൂരിറ്റീസ് ഉപഭോക്താക്കള്‍ക്ക് ഇപ്പോള്‍ അവരുടെ സെക്യൂരിറ്റീസ് ട്രേഡിംഗ് പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം എസ്ജിഐയുടെ സമഗ്ര ഇന്‍ഷുറന്‍സ് ആസ്വദിക്കാനും വാങ്ങാനും കഴിയും.
ഇരു കമ്പനികളും തങ്ങളുടെ മേഖലകളിലെ ശക്തിയും വൈദഗ്ധ്യവും പ്രയോജനപ്പെടുത്തി സാമ്പത്തിക ഉള്‍പ്പെടുത്തല്‍ വര്‍ധിപ്പിക്കുന്നതിനുള്ള ഇന്ത്യയുടെ നിരന്തരമായ ശ്രമങ്ങള്‍ക്ക് സംഭാവന നല്‍കുകയാണ് ഇതുവഴി ലക്ഷ്യമിടുന്നത്.
ഈ പങ്കാളിത്തം ഇന്ത്യയില്‍ ഇന്‍ഷുറന്‍സ് വ്യാപനം വര്‍ദ്ധിപ്പിക്കുമെന്നും മുത്തൂറ്റ് ഗ്രൂപ്പിന്റെ സാമ്പത്തിക സേവനങ്ങളുടെ പോര്‍ട്ട്‌ഫോളിയോ വിപുലീകരിക്കാന്‍ സഹായിക്കുമെന്നും ശ്രീറാം ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനിയുടെ എംഡിയും സിഇഒയുമായ അനില്‍ അഗര്‍വാള്‍ പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us