തിരുവനന്തപുരം: കന്യാസ്ത്രീകളെ കളളക്കേസില്‍ കുടുക്കിയതില്‍ ശക്തമായ പ്രതിഷേധം അലയടിക്കുന്നുവെന്ന് എംവി ഗോവിന്ദന്‍ പറഞ്ഞു. ഛത്തീസ്ഗഢിലെ പ്രധാന പ്രതിപക്ഷമായ കോണ്‍ഗ്രസ് അവിടെ ഒരു പ്രതികരണവും നടത്തിയില്ലെന്നും കോണ്‍ഗ്രസ് നിലപാട് പരിശോധിക്കണമെന്നും അദേഹം പറഞ്ഞു.
കോണ്‍ഗ്രസ് നിലപാട് പ്രതിഷേധാര്‍ഹമാണെന്ന് എംവി ഗോവിന്ദന്‍ പറഞ്ഞു. കോണ്‍ഗ്രസ് ഭരിക്കുമ്പോഴും ഇത്തരം സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. അന്നൊക്കെ പ്രതിഷേധം വന്ന ശേഷമാണ് കേസ് എടുത്തിരുന്നതെന്ന് അദേഹം പറഞ്ഞു.
കന്യാസ്ത്രികള്‍ പെണ്‍കുട്ടികളെ ജോലിക്ക് കൊണ്ടു പോകുമ്പോഴാണ് അറസ്റ്റ്. മനുഷ്യക്കടത്ത് ആരോപണം തെറ്റ്. ഇത് ഒറ്റപ്പെട്ട സംഭവമല്ലെന്നും രാജ്യദ്രോഹ കുറ്റം ചുമത്തി കന്യാസ്ത്രീകളെ കൊല്ലങ്ങളോളം ജയിലില്‍ അടക്കുകയാണ് ലക്ഷ്യമെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.
തെറ്റായ പ്രവണതകളെ തുറന്ന് കാട്ടുന്നതിന് ഈ മാസം 3, 4 തീയതികളില്‍ സംസ്ഥാനത്തെ എല്ലാ മണ്ഡലങ്ങളിലും പ്രതിഷേധ സംഗമം നടത്തുമെന്ന് എംവി ഗോവിന്ദന്‍ അറിയിച്ചു.
അതേസമയം താല്‍ക്കാലിക വി.സി നിയമനത്തില്‍ സര്‍ക്കാര്‍ നിലപാടിനുളള അംഗീകാരമാണ് സുപ്രീംകോടതി വിധിയെന്ന് എം വി ഗോവിന്ദന്‍ പറഞ്ഞു. കോടതി വിധി മറികടന്നാണ് ഗവര്‍ണര്‍ നിയമനം നടത്തിയത്.
കോടതിയും ഭരണഘടനയും ബാധകമല്ലെന്ന സംഘപരിവാര്‍ നിലപാടിന്റെ മറ്റൊരു മുഖമാണ് ഇതെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.