New Update
/sathyam/media/media_files/mvox1PJcr91ZdhjBF5GF.jpg)
കോഴിക്കോട്: നാദാപുരം പേരോട് കാറിനുള്ളില്‍ വച്ച് പടക്കം പൊട്ടിത്തെറിച്ച് യുവാക്കള്‍ക്ക് പരിക്കേറ്റ സംഭവത്തില്‍ പരിക്കേറ്റ രണ്ടുപേര്‍ക്കുമെതിരെ നാദാപുരം പൊലീസ് കേസെടുത്തു.
Advertisment
കല്ലാച്ചി സ്വദേശികളായ പൂവുള്ളതില്‍ ഷഹറാസ്, റയീസ് എന്നിവര്‍ക്കെതിരെയാണ് കേസ്. സ്‌ഫോടക വസ്തുക്കള്‍ അശ്രദ്ധമായി കൈകാര്യം ചെയ്ത് അപകടം വരുത്തിയതിനാണ് കേസ്. കാറില്‍ നിന്നും ഉഗ്രശേഷിയുള്ള കൂടുതല്‍ പടക്കങ്ങള്‍ കണ്ടെടുത്തിരുന്നു.
ഇന്നലെയാണ് ഓടുന്ന കാറില്‍ നിന്നും പടക്കം കത്തിച്ചു പുറത്തേക്കെറിയുമ്പോള്‍ അപകടം ഉണ്ടായത്. പടക്കം കാറിനുള്ളില്‍ വെച്ചു പൊട്ടിത്തെറിക്കുകയായിരുന്നു. കൈക്ക് ഗുരുതരമായി പരിക്കേറ്റ ഷഹറാസിനെ കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. കാറിന്റെ ഗ്ലാസുകളും തകര്‍ന്നു.